ആറു വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രിയ നായിക മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര മടങ്ങിയെത്തിയത്. കുറേക്കൂടി ഫാഷണബിളായ മീരയെ ആണ് രണ്ടാം വരവിൽ കാണാനാവുന്നത്.
തിരിച്ചുവരവിൽ സോഷ്യൽ മീഡിയയിലും ഏറെ സജീവമായ മീര നിരന്തരം പുതിയ ചിത്രങ്ങളുമായി ആരാധകരെ ആവേശത്തിലാക്കാറുണ്ട്. മീരയുടെ ഗ്ലാമർ സ്റ്റൈലിഷ് ചിത്രങ്ങൾ മിനിറ്റുകൾ കൊണ്ടാണ് സോഷ്യൽമീഡിയയിൽ വൈറലാവുക. ഇപ്പോഴിതാ, സ്കൂൾ കാലഘട്ടത്തിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മീര.
തിരുവല്ല മാർത്തോമാ റെസിഡൻഷ്യൽ സ്‌കൂളിലെ കൂട്ടുകാർക്കൊപ്പം സ്‌കൂൾ യൂണിഫോമിലുള്ള രണ്ടു ചിത്രങ്ങളാണ് മീര പങ്കുവച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ താഴെ വലത്തു നിന്ന് രണ്ടാമത് ഇരിക്കുന്ന കുട്ടിയാണ് മീര. കൂട്ടുകാർക്കൊപ്പം ജ്യൂസ് കുടിക്കുന്ന മറ്റൊരു ചിത്രത്തിലും താഴെയാണ് മീരയെ കാണാനാവുക.
മലയാളസിനിമയ്ക്ക് ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു മീര ജാസ്മിൻ എന്ന നടി. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ സിനിമയിലേക്ക് എത്തിയത്.
ലോഹിതദാസിന് മീരയെ പരിചയപ്പെടുത്തിയത് ആകട്ടെ, സംവിധായകൻ ബ്ലെസിയും. മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ നൽകിയ താരം കൂടിയാണ് മീര. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയിട്ടുണ്ട്.
Also Read: കാലു വയ്യാത്തതല്ലേ ചേട്ടാ, ഓടല്ലേ; ഷൈനിനൊപ്പം ഓടിയെത്താനാകാതെ..; വീഡിയോ