ആലപ്പുഴ: മുതിർന്ന ചലച്ചിത്ര നടി പി.കെ.കാഞ്ചന നിര്യാതയായി. 89 വയസായിരുന്നു. ഉദയായുടെ ഉമ്മ, ഇണപ്രാവുകൾ, കെയർ ഓഫ് സൈറാബാനു, ക്രോസ് റോഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവാണ്.

നാടകവേദിയിലൂടെയാണ് കാഞ്ചന സിനിമയിലെത്തിയത്. 1950 ൽ പുറത്തിറങ്ങിയ ‘പ്രസന്ന’ ആയിരുന്നു ആദ്യ ചിത്രം. നടനായ കുണ്ടറ ഭാസിയെ വിവാഹം ചെയ്തതോടെ അഭിനയരംഗത്തുനിന്നും മാറിനിന്നു. വർഷങ്ങൾക്കുശേഷം 2016 ൽ ഓലപ്പീപ്പി എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടിക്കുളള പുരസ്കാരം ലഭിച്ചു.

ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മൂമ്മയായാണ് കാഞ്ചന ഈ സിനിമയിൽ അഭിനയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook