scorecardresearch

മൈഥിലിയുടെ ഹൽദി ആഘോഷ ചിത്രങ്ങൾ

കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ചായിരുന്നു ഹൽദി ആഘോഷം

mythili, Mythili wedding

നടി മൈഥിലി വിവാഹിതയായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്നായിരുന്നു വിവാഹം. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ.

കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് ഹൽദി ആഘോഷവും നടത്തിയിരുന്നു. മൈഥിലിയുടെ ബന്ധുക്കളും നടി ശ്രിന്ദ ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കളുമാണ് ഹൽദി ചടങ്ങിൽ പങ്കെടുത്തത്.

Also Read: നടി മൈഥിലി വിവാഹിതയായി

ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ‘ലോഹം’ എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ‘ചട്ടമ്പി’ എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actress mythili wedding haldi photos