ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും പിന്നീട് ചലച്ചിത്ര ലോകത്തോട് എന്നന്നേക്കുമായി ഗുഡ്‌ബൈ പറഞ്ഞുപോയ ഒരുപാട് നടിമാരുണ്ട്. അവരില്‍ ചിലരൊക്കെ ഇടയ്ക്കിടെ നമ്മുടെ ഓര്‍മയില്‍ എത്താറുണ്ട്. അപ്പോഴും ചിലര്‍ ഓര്‍മയില്‍പോലും എത്താതെ മറവിയുടെ തിരശ്ശീലയില്‍ നില്‍ക്കും. ഒരിക്കല്‍ കണ്ടുകൊണ്ടിരിക്കുകയും പിന്നീട് മലയാളി പ്രേക്ഷകര്‍ മറന്നു തുടങ്ങുകയും ചെയ്ത പഴയകാല നടികളെക്കുറിച്ച് ഒരു ഓര്‍മപ്പെടുത്തല്‍.

സുചിത്ര
malayalam,actress,Suchitra
ബാലതാരമായിട്ടാണ് സുചിത്ര മലയാള സിനിമയിലേക്കെത്തുന്നത്. 1990 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ നമ്പര്‍ 20 മദ്രാസ് മയില്‍ എന്ന സിനിമയിലൂടെ നായികയായി. അന്നു വെറും 15 വയസ്സ് മാത്രമായിരുന്നു സുചിത്രയുടെ പ്രായം. തുടര്‍ന്നിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിമന്യു, മിമിക്‌സ് പരേഡ്, ഭരതം, തലസ്ഥാനം, സ്ത്രീധനം, ഹിറ്റ്‌ലര്‍ തുടങ്ങിയ അവയില്‍ ചിലത് മാത്രം. 1999 ല്‍ വിവാഹിതയായതോടെ സിനിമാ ജീവിതം ഉപേക്ഷിച്ചു. ഇപ്പോഴ്# കുടുംബവുമൊത്ത് യുഎസിലാണ് താമസം.

സുനിത
malayalam, film,actress, sunitha
1986 ല്‍ പുറത്തിറങ്ങിയ കോടൈ മഴൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആന്ധ്രാക്കാരിയായ സുനിതയുടെ സിനിമാ അരങ്ങേറ്റം. കണികാണും നേരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. ആ സിനിമ അത്രയും ശ്രദ്ധിക്കപ്പെട്ടില്ല. പ്രതാപ് പോത്തനൊപ്പം അഭിനയിച്ച് നിര്‍ഭാഗ്യങ്ങള്‍ സുനിതയെ മലയാളിക്ക് പരിചിതമാക്കി. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, മുകേഷ് തുടങ്ങി മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ചു. മൃഗയ, അപ്പു, നീലഗിരി, പൂക്കാലം വരവായി, മുഖചിത്രം, സ്‌നേഹ സാഗരം, മുഖമുദ്ര, പൊന്നുരുകും പക്ഷി തുടങ്ങിയവ സുനിതയുടെ പ്രശസ്തയാക്കി. കന്നഡ, തമിഴ് ചിത്രങ്ങളിലും അഭിനയിച്ച. നല്ലൊരു നര്‍ത്തകി കൂടിയാണ്. വിവാഹിതയായതോടെ സിനിമാ ജീവിതം പൂര്‍ണമായി ഉപേക്ഷിച്ചു. ഇപ്പോള്‍ ഭര്‍ത്താവും മകനുമൊത്ത് യുസ്സില്‍ താമസം. അവിടെ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നു.

മന്യ
actress, malayalam, film, manya
ആന്ധ്ര സ്വദേശിയായ മന്യ തെലുങ്ക് ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. സംവിധായകന്‍ ലോഹിതദാസാണ് മന്യയെ മലയാളിക്ക് പരിചയപ്പെടുത്തുന്നത്. ജോക്കറിലെ മന്യയുട അഭിനയം തുടര്‍ന്നിങ്ങോട്ട് നിരവധി അവസരങ്ങള്‍ നേടിക്കൊടുത്തു. അപരിചിതന്‍, കുഞ്ഞിക്കൂനന്‍, വക്കാലത്ത് നാരായണന്‍കുട്ടി, വണ്‍ മാന്‍ ഷോ തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു. 2007 ല്‍ വിവാഹിതയായതോടെ സിനിമാ ജീവിതം ഉപേക്ഷിച്ചു.

കനക
actress, malayalam, film, kanaka
1989 ല്‍ പുറത്തിറങ്ങിയ കരാട്ടെക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കനകയുടെ കടന്നുവരവ്. തമിഴില്‍ സൂപ്പര്‍ ഹിറ്റായിരുന്നു ചിത്രം. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഗോഡ്ഫാദറായിരുന്നു മലയാളത്തിലെ ആദ്യചിത്രം. വിയറ്റ്‌നാം കോളനി, ഗോളാന്തര വാര്‍ത്ത, പിന്‍ഗാമി, കുസൃതിക്കാറ്റ്, മന്നാഡിയാര്‍ പെണ്ണിനു ചെങ്കോട്ട ചെക്കന്‍ എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധേയമായി. 2001 ല്‍ അഭിനയം ഉപേക്ഷിച്ചു. ഇടക്കാലത്ത് കനക മരിച്ചതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പിന്നെ അതൊക്കെ നിഷേധിച്ച് നടിതന്നെ രംഗത്തെത്തിയിരുന്നു.

സലീമ
malayalam,actress,saleema
പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളായ സലീമ നഖക്ഷതങ്ങളിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലക്ഷ്മി എന്ന ഊമ കഥാപാത്രത്തെ സലീമ മികവുറ്റതാക്കി. ആരണ്യകത്തിലെ അമ്മിണിയും വന്ദനത്തിലെ മേഴ്‌സിയും സലീമയുടെ മറ്റു രണ്ടു മികച്ച കഥാപാത്രങ്ങളാണ്. 1989 ല്‍ പുറത്തിറങ്ങിയ മഹായാനത്തിലാണ് അവസാനം അഭിനയിച്ചത്.

ഗിരിജ ഷെട്ടര്‍
malayalam,film,actress, girija shettar
വന്ദനത്തിലെ ഗാഥയെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. ഒരൊറ്റ സിനിമ കൊണ്ട് എന്നും ഓര്‍ത്തിരിക്കുന്ന മുഖമാണ് ഗിരിജ ഷെട്ടര്‍ എന്ന നടിയുടേത്. അഭിനേത്രി മാത്രമല്ല പത്രപ്രവര്‍ത്തകയും ഫിലോസഫറും നര്‍ത്തകിയും കൂടിയാണ്. നിലവില്‍ യുകെയില്‍ പത്രപ്രവര്‍ത്തകയായി ജോലി ചെയ്യുന്നു.

മാധു
malayalam, film, actress, maathu
1980-90 കാലഘട്ടങ്ങളില്‍ മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു മാധു. കന്നഡ ചിത്രത്തില്‍ ബാലതാരമായിട്ടാണ് മാധു അഭിനയത്തിലേക്ക് കടക്കുന്നത്. തമിഴ്, കന്നഡ, തെലുങ്ക്, മലയാളത്തിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കുട്ടേട്ടനിലെ ഇന്ദു എന്ന കഥാപാത്രമാണ് മലയാളത്തില്‍ മാധുവിനെ ശ്രദ്ധേയയാക്കിയത്. അമരം, സന്ദേശം, ആയുഷ്‌ക്കാലം, സദയം, രഥോല്‍സവം തുടങ്ങിയവയെല്ലാ മാധുവിന്‌റെ ഹിറ്റ് ചിത്രങ്ങളാണ്. വിവാഹിതയായതോടെ സിനിമാ ജീവിതത്തോട് വിട പറഞ്ഞു.

മാധവി
malayalam,film,actress,madhavi
തെലുങ്ക് സിനിമയിലൂടെയാണ് മാധവി അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി ഭാഷകളിലായ 300 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ആകാശദൂതിലെ ആനി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ മാധവിയെ ഓര്‍ത്തിരിക്കുന്നത്. 1996 ല്‍ വിവാഹിതയായോടെ സിനിമാ ജീവിതം ഉപേക്ഷിച്ച് യുഎസിലേക്ക് പോയി. ഇപ്പോള്‍ യുഎസിലെ ന്യൂജഴ്‌സിയില്‍ കുടുംബവുമൊത്ത് താമസിക്കുന്നു.

കാര്‍ത്തിക
malayalam,film,acress,karthika
ബാലചന്ദ്ര മേനോനാണ് കാര്‍ത്തികയെ സിനിമാ ലോകത്ത് പരിചയപ്പെടുത്തുന്നത്. 1984 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തില്‍ ജൂനിയര്‍ താരമായിട്ടാണ് കാര്‍ത്തിക എത്തിയത്. ചിത്ത്രിലെ കാര്‍ത്തികയുടെ അഭിനയം കണ്ട് ിഷ്ടപ്പെട്ട് ബാലചന്ദ്ര മേനോന്‍ മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന രണ്ടാമത്തെ ചിത്രത്തില്‍ കാര്‍ത്തികയെ നായികയാക്കി. തുടര്‍ന്നിങ്ങോട്ട് നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. താളവട്ടം, അടിവേരുകള്‍, ദേശാടനക്കിളി കരയാറില്ല, ഇടനാഴിയില്‍ ഒരു കാലൊച്ച, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങിയവയെല്ലാം കാര്‍ത്തികയുടെ ഹിറ്റ് ചിത്രങ്ങളാണ്. മോഹന്‍ലാലിന്‌റെ നായികയായിട്ടാണ് കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചത്. അക്കാലത്ത മികച്ച താരജോഡികളായിരുന്നു ഇരുവരും. 1989 ല്‍ വിവാഹിതയായതോടെ അഭിനയം ഉപേക്ഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ