കുട്ടിക്കാലചിത്രവുമായി യുവനടി; പണ്ടേ കിടു ലുക്കാണെന്ന് ആരാധകർ

നടിയുടെ സഹോദരിയും മലയാളികൾക്ക് സുപരിചിതയാണ്

Anarkkali Marakkar, Anarkkali Marakkar childhood photos, അനാർക്കലി മരക്കാർ, ലക്ഷ്മി മരക്കാർ, Lakshmi Marakkar, No. 1 Snehatheeram Bangalore North child artist, Anarkkali Marakkar films, Lakshmi Marakkar films

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനാർക്കലി മരക്കാർ. 2016 ൽ പുറത്തിറങ്ങിയ ,’ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് ‘വിമാനം’, ‘മന്ദാരം’, ‘മാർക്കോണി മത്തായി’, ‘ഉയരെ’ തുടങ്ങിയ ചിത്രങ്ങളിലും അനാർക്കലി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ഉയരെ’യിൽ പാർവ്വതിയുടെ സുഹൃത്തായുള്ള അനാർക്കലിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അനാർക്കലി. പണ്ടേ കിടു ലുക്കാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്.

അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും മലയാളികൾക്ക് പരിചിതമായ മുഖമാണ്. ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചത് ലക്ഷ്മി ആയിരുന്നു. ഇരുവരുടെയും കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

No. 1 Snehatheeram Bangalore North child artist, Mammootty, Lakshmi Marakkar, Anarkkali Marakkar
അനാർക്കലിയും ലക്ഷ്മിയും

മാന്ത്രികക്കുതിര, മന്ത്രിക്കൊച്ചമ്മ, നാലാം കെട്ടിലെ നല്ല തമ്പിമാർ, തൂവൽക്കൊട്ടാരം എന്നീ ചിത്രങ്ങളിലും ലക്ഷ്മി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഹെലൻ, വൈറസ് എന്നീ ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിരുന്നു. ആഷിഖ് അബു ചിത്രം വൈറസിൽ അസിസ്റ്റന്റ് ഡയറക്ടറായും ലക്ഷ്മി പ്രവർത്തിച്ചിരുന്നു.

ഇരുവരുടെയും അമ്മ ലാലിയും ഇപ്പോൾ അഭിനയത്തിൽ സജീവമാണ്. കുമ്പളങ്ങി നൈറ്റ്സ്, വരനെ ആവശ്യമുണ്ട്, ഹെലൻ എന്നീ ചിത്രങ്ങളിലും ലാലി അഭിനയിച്ചിട്ടുണ്ട്.

Read more: നമ്പർ വൺ സ്നേഹതീരത്തിലെ കുസൃതി കുട്ടികൾ ഇവിടെയുണ്ട്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress heroine childhood photo throwback

Next Story
നിക് ജൊനാസിന് പ്രിയങ്ക ചോപ്രയുടെ പിറന്നാൾ സർപ്രൈസ്; വീഡിയോpriyanka chopra, nick jonas, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X