scorecardresearch
Latest News

മലയാള സിനിമയിലെ ശാലീന സുന്ദരിമാരിലൊരാളായ ഈ താരത്തെ മനസ്സിലായോ?

നര്‍ത്തകി കൂടിയായ ഈ താരം വളരെ കുറച്ചു സിനിമകള്‍ കൊണ്ടു തന്നെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കി

മലയാള സിനിമയിലെ ശാലീന സുന്ദരിമാരിലൊരാളായ ഈ താരത്തെ മനസ്സിലായോ?

ഒമര്‍ ലുലുവിന്റെ സംവിധാത്തില്‍ ഒരുങ്ങിയ ‘ ഹാപ്പി വെഡ്ഡിങ്ങ്‌സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്കു കാലെടുത്തുവച്ച നായിക. എന്നാല്‍ ഈ നടിയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത് 2003 ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോബ്’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’, ‘അനാര്‍ക്കലി’ എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ നായികാ പദവിയിലേയ്‌ക്കെത്തുന്നത്. മലയാളികള്‍ ശാലീന സുന്ദരി എന്നു വിശേഷിപ്പിക്കുന്ന അനു സിത്താരയുടെ ചെറുപ്പകാല ചിത്രമാണിത്.തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അനു സിത്താര പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വയനാട് കല്‍പ്പറ്റയില്‍ ജനിച്ചു വളര്‍ന്ന അനു സിത്താര ഒരു നര്‍ത്തി കൂടിയാണ്. ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘ ആന അലറോടലറല്‍’, ‘കാപ്റ്റന്‍’, ‘ഒരു കുട്ടനാടന്‍ ബ്‌ളോഗ്’, ‘ജോണി ജോണി എസ് അപ്പ’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’ തുടങ്ങി അനവധി ചിത്രങ്ങളിലൂടെ അനു സിത്താരം പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതരായി. മലയാളത്തില്‍ മാത്രമല്ല തമിഴിലും അനു തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൈമ അവാര്‍ഡ്‌സ്, ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും അനു സിത്താരയെ തേടിയെത്തിരുന്നു.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ’12 ത്ത് മാന്‍’ ആണ് അനു സിത്താരയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. തമിഴ് ചിത്രമായ അമീറയുടെ തിരക്കിലാണിപ്പോള്‍ അനു സിത്താരം. ഫൊട്ടോഗ്രാഫറായ വിഷ്ണു ആണ് അനു സിത്താരയുടെ ഭര്‍ത്താവ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actress chilhood photo throwback picture