Latest News
കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

ബാലതാരമായെത്തി നായികയായി മാറിയ നടി

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഈ നടി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്

esther anil, esther anil childhood photos

‘നല്ലവൻ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ. ഷാജി എൻ കരുണിന്റെ ‘ഓള്’ എന്ന ചിത്രത്തിലൂടെ നായികയായും അടുത്തിടെ എസ്തർ അരങ്ങേറ്റം കുറിച്ചിരുന്നു. എസ്തറിന്റെ കുട്ടിക്കാലത്തു നിന്നുള്ള ഏതാനും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. അച്ഛൻ അനിൽ എബ്രഹാമിന്റെ കൈകളിൽ ഇരിക്കുന്ന കുഞ്ഞു എസ്തറിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുക.

 

View this post on Instagram

 

A post shared by Esther Anil (@_estheranil) on

 

View this post on Instagram

 

@evan.anil

A post shared by Esther Anil (@_estheranil) on

ദൃശ്യത്തിലെ ജോർജുകുട്ടിയുടെ അനുമോളായിട്ടാണ് മലയാളികൾക്ക് എസ്തറിനെ കൂടുതൽ പരിചയം. ജീത്തുജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ മകളായിട്ടായിരുന്നു എസ്തർ അഭിനയിച്ചത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും എസ്തർ അഭിനയിച്ചിരുന്നു. അതിനുമുൻപേ നിരവധി ചിത്രങ്ങളിൽ എസ്തർ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Esther Anil (@_estheranil) on

 

View this post on Instagram

 

Mango season over

A post shared by Esther Anil (@_estheranil) on

അനിൽ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി വയനാട് ജില്ലയിലെ കൽപ്പറ്റയിലാണ് എസ്തർ ജനിച്ചത്. കഴിഞ്ഞ ദിവസമാണ് എസ്തർ തന്റെ പത്തൊമ്പതാം പിറന്നാൾ ആഘോഷിച്ചത്.

 

View this post on Instagram

 

#nineTeen Yum @dimamabakes

A post shared by Esther Anil (@_estheranil) on

ഇവാൻ എന്ന ഒരു ജ്യേഷ്ഠനും എറിക്ക് എന്ന ഒരു അനുജനും ഇവർക്കുണ്ട്. എസ്തറിനൊപ്പം തന്നെ സഹോദരങ്ങളും അഭിനയത്തിൽ സജീവമാണ്.

സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജില്ലി’ലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ എസ്തർ അവതരിപ്പിച്ചിട്ടുണ്ട്.

Read more: സാരിയിൽ സുന്ദരിയായി എസ്തർ; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress childhood photos esther anil

Next Story
‘ഇത് ഷോ ഓഫ് അല്ല, അഭിമാനമാണ്’; അടുക്കളത്തോട്ടത്തിൽ നിന്നും നാരങ്ങ വിളവെടുത്ത് പ്രീതിPreity Zinta, Preity Zinta family, Preity Zinta husband, Preity Zinta videos, പ്രീതി സിന്റ
The moderation of comments is automated and not cleared manually by malayalam.indianexpress.com