scorecardresearch

Latest News

അച്ഛന്റെ കയ്യിലിരിക്കുന്ന ഈ സുന്ദരിക്കുട്ടിയെ മനസിലായോ?

ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് താരം തന്നെയാണ് അച്ചനൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്

Samvritha Childhood, Samvritha sunil

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദന’ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു. എന്നാൽ അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ ക്ഷണം നിരസിച്ചു. പിന്നീട് 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.

പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സംവൃത വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു.

ഇന്ന് ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് സംവൃത തന്നെയാണ് അച്ചനൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

അഭിനയത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം.

രണ്ടുമക്കളാണ് സംവൃതയ്ക്ക്. 2020 ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. മകന്റെ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരിട്ടിരിക്കുന്നത്.

അഖിൽ രാജാണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.

Also Read: അച്ഛന്റെ പുറത്തേറി ചക്കിയും കാളിദാസും; ഫാദേഴ്‌സ് ഡേ സ്പെഷ്യൽ ചിത്രം ഏറ്റെടുത്ത് ആരാധകർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actress childhood photo with father throwback