Latest News

അച്ഛനൊപ്പമിരിക്കുന്ന നടിയെ മനസ്സിലായോ?

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും സജീവമാണ് ഈ നടി

Maala parvathy, Maala parvathy childhood photo, മാലാ പാർവ്വതി, Maala parvathy photos, Maala parvathy movies

മലയാളത്തിൽ തുടങ്ങി ഇന്ന് തമിഴിലും തെലുങ്കിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കുന്ന നടിയാണ് മാലാ പാർവ്വതി. തന്റെ കുട്ടിക്കാലത്ത് നിന്നുള്ള ഒരു ചിത്രമാണ് പാർവതി സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ അച്ഛന്റെ മടിയിൽ ചിരിയോടെ ഇരിക്കുന്ന കുഞ്ഞു പാർവ്വതിയെ കാണാം.

അഡ്വ സി വി ത്രിവിക്രമന്റെയും ഗൈനക്കോളജിസ്റ്റ് ഡോ കെ ലളിതയുടെയും മകളായി തിരുവനന്തപുരത്താണ് ജനിച്ച പാർവ്വതി ഏഷ്യാനെറ്റിലെ ‘ഉൽക്കാഴ്ച’എന്ന പ്രോഗ്രാമിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ടൈം’ എന്ന ചിത്രത്തിലൂടെ 2007 ലാണ് പാർവ്വതി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഇമ്മാനുവൽ, ഞാൻ, ഓം ശാന്തി ഓശാന, കൊന്തയും പൂണുലും, ലാൽ ബഹദൂർ ശാസ്ത്രി, ടമാർ പടാർ, ഒരു വടക്കൻ സെൽഫി, സാൾട്ട് മാംഗോ ട്രീ, പാവാട, കരിക്കുന്നം സിക്സസ്, ഒരു കുപ്രസിദ്ധ പയ്യൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരൻ, ബാവൂട്ടിയുടെ നാമത്തിൽ, നീലത്താമര, ലീല, കന്യക ടാക്കീസ്, ആക്ഷൻ ഹീറോ ബിജു, മുന്നറിയിപ്പ്, ടേക്ക് ഓഫ്, ഗോദ, ലൂസിഫർ, ഇഷ്ക്, ആൻഡ് ദ ഓസ്കാർ ഗോസ്റ്റു, ബ്രദേഴ്സ് ഡേ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മാമാങ്കം എന്നു തുടങ്ങി എൺപതോളം സിനിമകളിൽ അഭിനയിച്ചു.

സിനിമയ്ക്ക് അപ്പുറം നാടകത്തിലും സജീവയാണ് മാലാ പാർവ്വതി. തിരുവനന്തപുരത്തെ നാടക ഗ്രൂപ്പായ ‘അഭിനയ’യുടെ ‘ദി ലേഡി ഫ്രം ദ സീ’ (സാഗര കന്യക), ‘ദ ലെസൺ,’ ‘ഭാഗവദജ്ജുഗം’ എന്നീ നാടകങ്ങളിൽ സംവിധായകൻ എം ജി ജ്യോതിഷിനൊപ്പം പാർവതി പ്രവർത്തിച്ചിട്ടുണ്ട്. മയൂരഗീതങ്ങൾ എന്നൊരു പുസ്തകവും ഇവർ എഴുതിയിട്ടുണ്ട്.

കുറച്ചു മാസങ്ങൾക്ക് മുൻപ്, പഴയൊരു കോളേജ് ഓർമയും പാർവതി പങ്കു വച്ചിരുന്നു. തിരുവനന്തപുരത്തെ വിമൻസ് കോളേജ് ഇലക്ഷനിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച ഒരു പെൺകുട്ടിയെ എടുത്തുയർത്തുന്ന സഹപാഠികളുടെ ചിത്രമായിരുന്നു അത്. കോളേജ് ഇലക്ഷനിൽ മത്സരിച്ച് വിജയിച്ച ആ പെൺകുട്ടി മറ്റാരുമല്ല, പാർവതി തന്നെ.

May be an image of 3 people

“1989 ഇലക്ഷൻ. തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ എസ്എഫ്ഐ യുടെ പാനൽ മുഴുവൻ ജയിച്ചതിന് ശേഷം എടുത്ത ചിത്രം. എസ്എഫ്ഐ പാനലിൽ സ്ഥാനാർത്ഥികളെ മൽസരിപ്പിച്ചത് ആദ്യമായിട്ടായിരുന്നു. അതിന് മുമ്പുള്ള ഇലക്ഷനുകളിൽ രാഷ്ട്രീയം വിമൻസ് കോളേജിൽ പരസ്യപ്പെടുത്തിയിരുന്നില്ല. ഈ ചിത്രം ഒരുപാട് ഓർമ്മകൾ മനസ്സിൽ നിറയ്ക്കുന്നു,” ഫേസ്ബുക്ക് പോസ്റ്റിൽ മാലാപാർവ്വതി പറയുന്നു. സുദീർഘമായ കുറിപ്പിൽ കലാലയ ഓർമകളും പാർവ്വതി പങ്കുവയ്ക്കുന്നു. “ക്യാംപസും കൂട്ടുകാരും ജീവതത്തിലെ പച്ചപ്പാണ്. ഏത് ലോക്ക് ഡൗൺ കാലത്തും നമ്മുടെ ഞരമ്പുകളെ പച്ചയായി നില നിർത്താൻ അവയ്ക്ക് സാധിക്കും,” എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

Read more: എന്റെ പാചകാന്വേഷണ പരീക്ഷണങ്ങൾ; മാലാ പാർവ്വതി പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress childhood photo with father maala

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com