scorecardresearch

Latest News

അമ്മയുടെ കൈകളിലിരിക്കുന്ന ഈ താരസുന്ദരിയെ മനസ്സിലായോ?

സീരിയൽ രംഗത്തു നിന്നുമായിരുന്നു ഈ നടിയുടെ വരവ്

Namitha Pramod, Namitha Pramod childhood photo

ബാലതാരമായെത്തി മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്. നമിതയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയുടെ കൈകളിൽ കൈകുഞ്ഞായി ഇരിക്കുന്ന നമിതയെ ആണ് ചിത്രത്തിൽ കാണാനാവുക.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘വേളാങ്കണ്ണി മാതാവ്’ എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്ത് കൊണ്ടായിരുന്നു നമിതയുടെ അരങ്ങേറ്റം. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലും തുടക്കം കുറിച്ചു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. തുടർന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങി നിരവധി ചിത്രങ്ങളിൽ നമിത വേഷമിട്ടു. ‘അൽ മല്ലു’ ആയിരുന്നു ഒടുവിൽ തിയേറ്റിൽ എത്തിയ നമിത ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actress childhood photo throwback thursday