Latest News

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഈ സുന്ദരിക്കുട്ടി

പൊക്കം കൊണ്ടും ശ്രദ്ധേയയാണ് ഈ താരം

Samvritha Sunil, Samvritha Sunil childhood photo, Samvritha Sunil height, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, Samvritha Family Photo, Samvritha sunil films,

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദന’ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു. എന്നാൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത അന്ന് ആ ക്ഷണം നിരസിച്ചു. പിന്നീട് 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.

സംവൃതയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. പുഞ്ചിരിയോടെ നിൽക്കുന്ന കുഞ്ഞു സംവൃതയെ ആണ് ചിത്രത്തിൽ കാണാനാവുക.

മലയാള സിനിമയിലെ ഉയരം കൂടിയ നായികമാരിൽ ഒരാൾ കൂടിയാണ് സംവൃത. സംവൃതയ്ക്ക് 5 അടി 9 ഇഞ്ചിലേറെ ഉയരമുണ്ട്.

അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം.

മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷവും മകന്റെ ആദ്യപിറന്നാൾ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.

Read more: ഓണത്തിന് സിമ്പിളായി സംവൃത; ചിത്രം ഏറ്റെടുത്ത് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress childhood photo throwback thursday

Next Story
അന്ന് ക്യാമറയ്ക്ക് മുന്നിൽ വരാൻ കഷ്ടപ്പെട്ടയാൾ; ഇന്ന് 200 ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുമ്പോൾJayasurya, Jayasurya Kathanar, ജയസൂര്യ, Jayasurya age, Jayasurya films, ജയസൂര്യ സിനിമകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com