മലയാളസിനിമയ്ക്ക് ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു ഭാമ എന്ന നായിക. 2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തിയത്. അമ്മയ്ക്ക് ഒപ്പമുള്ള ഭാമയുടെ കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
Read more: മലയാളസിനിമയിലെ കരുത്തുറ്റ നായിക, തമിഴിലെയും; ഈ താരത്തെ മനസ്സിലായോ?
രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു. പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.
2020 ജനുവരി 30 ന് കോട്ടയത്ത് വച്ചായിരുന്നു ഭാമയും ചെന്നിത്തല സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ അരുണും തമ്മിലുള്ള വിവാഹം. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്.
View this post on Instagram
സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് ഭാമ. വിവാഹിതയായതോടെ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ് താരം.
Read more: രാജ്ഞിയെപ്പോലെ ഭാമ; വിവാഹ റിസപ്ഷൻ ചിത്രങ്ങൾ