‘എൽസമ്മ എന്ന ആൺകുട്ടി’, ‘മല്ലുസിങ്ങ്’, ‘മാണിക്യക്കല്ല്’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കു സുപരിതിതയായി മാറിയ താരം. സിനിമയിൽ മാത്രമല്ല ടെലിവിഷനിലും തൻെറ സാന്നിധ്യം അറിയിച്ചിട്ടുളള നടി ശാലിൻ സോയയുടെ കുട്ടികാല ചിത്രങ്ങളാണിത്. ശാലിൻ തന്നെയാണ് തൻെറ സോഷ്യഷ മീഡിയ പ്രൊഫൈലിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. “നൃത്തം ചെയ്യുക, പരിപാടിയ്ക്കായി ഒരുങ്ങുക ഇതൊക്കെയാണ് എൻെറ കുട്ടികാല ചിത്രങ്ങളിൽ അധികവും. കുട്ടികാലത്തെ ഓർമകളും നൃത്തവുമായി ബന്ധപ്പെട്ടു തന്നെയാണ് . എൻെറ ഗുരുവായ അമാൽ സൈറയ്ക്ക് ഒരുപാട് നന്ദി” ശാലിൻ കുറിച്ചു. ‘കുട്ടി ശാലിൻ നല്ല ക്യൂട്ടായിരുന്നല്ലോ’ എന്ന ആരാധക കമൻറുകളും പോസ്റ്റിനു താഴെ നിറഞ്ഞിട്ടുണ്ട്.
ശാലു എന്നാണ് ശാലിനെ അടുത്ത സുഹൃത്തുക്കൾ വിളിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ‘ഓട്ടോഗ്രാഫ്’ എന്ന സീരിയലിലെ വില്ലത്തി കഥാപാത്രമായ ദീപ റാണിയാണ് ടെലിവിഷൻ പ്രേക്ഷകർകിടയിൽ ശാലിനെ കൂടുതൽ സുപരിചിതയാക്കിയത്. ‘മിഴി തുറക്കുമ്പോൾ’, ‘ഹലോ മായാവി’, ‘മടക്കയാത്ര’, ‘മറ്റൊരുവൾ’, ‘ആദിപരാശക്തി’, ‘സൂര്യകാന്തി’ തുടങ്ങിയ സീരിയലുകളിലും ശാവിൻ അഭിനയിച്ചു. കൂടുതലും ബാലതാരമായിട്ടാണ് ശാലിൻ സ്ക്രീനിലെത്തിയത്. അഭിനയത്തിലും, നൃത്തതിലും മാത്രമല്ല അവതരണം, സംവിധാനം എന്നീ മേഖലകളിലും ശാലിൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‘സൂപ്പർ സ്റ്റാർ ജൂനിയർ’, ‘പേജ് 3’, ‘ആക്ഷൻ കില്ലാടി’ തുടങ്ങിയ ഷോകളിൽ ശാലിൻ അവതാരകയായിരുന്നു.
‘സിത’, ‘യാത്ര’, ‘റുഹാനി’, ‘ആവർത്തനം’ തുടങ്ങിയ ചിത്രങ്ങൾ ശാലിൻ സംവിധാനം ചെയ്തിട്ടുണ്ട്. ‘എൽസമ്മ എന്ന ആൺകുട്ടി’യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള വയലാർ അവാർഡും ശാലിൻ സ്വന്തമാക്കി. ‘സാൻറ മരിയ’, ‘പോരാട്ടം’, ‘ഷുഗർ’ എന്നിവയാണ് ശാലിൻെറ പുതിയ ചിത്രങ്ങൾ.