മലയാളത്തിന്റെ സ്റ്റൈലിഷ് താരമാണ് മംമ്ത മോഹൻദാസ്. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രി. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ സജീവമാകുകയാണ് മംമ്ത. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രമായ ജനഗണമനയിലാണ് ഏറ്റവും ഒടുവിൽ മംമ്തയെ പ്രേക്ഷകർ കണ്ടത്.
താരത്തിന്റെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ഫിറ്റ്നസ്സിലും ഡയറ്റിലുമെല്ലാം ഏറെ ശ്രദ്ധിക്കുന്ന താരമാണ് മംമ്ത. ക്യാൻസറിനോട് പൊരുതി അപാരമായ മനകരുത്തോടെ ജീവിതം തിരിച്ചുപിടിച്ച വ്യക്തി. കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വറുതിയിലാക്കിയിരിക്കുകയാണ് താരം. വ്യായാമം എന്നത് തന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലയാവർത്തി മംമ്ത പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല അഡിക്ഷൻ എന്നാണ് മംമ്ത വ്യായാമത്തെ വിശേഷിപ്പിക്കുന്നത്.
മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മംമ്തയുടെ മറ്റു മലയാളം പ്രോജക്ടുകൾ. തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്തയുടെ സിനിമകൾ ഒരുങ്ങുന്നുണ്ട്.