scorecardresearch
Latest News

അച്ഛന്റെ കൈകളിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ ചുരുളൻ മുടിക്കാരിയെ മനസ്സിലായോ?

മലയാളത്തിനു പുറമെ അടുത്തിടെ ബോളിവുഡിലും ഈ നടി അരങ്ങേറ്റം കുറിച്ചിരുന്നു

അച്ഛന്റെ കൈകളിലിരുന്ന് പുഞ്ചിരി തൂകുന്ന ഈ ചുരുളൻ മുടിക്കാരിയെ മനസ്സിലായോ?

താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ കാണാൻ ആരാധകർക്ക് എന്നും കൗതുകമാണ്. താരങ്ങളും ഇടയ്ക്കൊക്കെ ഓർമകളുടെ ആൽബത്തിൽ നിന്നും തങ്ങളുടെ പഴയകാലചിത്രങ്ങൾ പൊടിതട്ടിയെടുത്ത് ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

നടിയും അവതാരകയുമായ പേളി മാണിയുടെ കുട്ടിക്കാലചിത്രങ്ങളിലൊന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അച്ഛന്റെ കയ്യിൽ നിറച്ചിരിയുമായി ഇരിക്കുകയാണ് കൊച്ചു പേളി.

Read more: ബാലതാരമായെത്തി നായികയായി മാറിയ നടി

 

View this post on Instagram

 

Long long ago… when I was really tiny but still knew it was Important to smile when they said ‘Cheese’ Amma and Me

A post shared by Pearle Maaney (@pearlemaany) on

Read more: ഈ സ്നേഹത്തിന് എങ്ങനെ നന്ദി പറയും: പേളി മാണി

ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് പേളി മാണിയും ഭർത്താവ് ശ്രീനിഷും. അടുത്തിടെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവച്ചത്. നിരവധി പേരാണ് പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയത്. ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി പറഞ്ഞ് ഒരു വീഡിയോയും പേളി പോസ്റ്റ് ചെയ്തിരുന്നു.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. “ഞങ്ങള്‍ പ്രൊപോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്,” എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാർഥനകളും വേണം,” പേളി മാണി കുറിച്ചതിങ്ങനെ. അച്ഛനാവുന്ന സന്തോഷം ശ്രീനിഷും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

Read more: ‘അവന്റെ ഒരു ഭാഗം എന്റെയുള്ളിൽ വളരുന്നു’; സന്തോഷം പങ്കുവച്ച് പേളി മാണി

പേളി ഇഷ്ട ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിന്റെ ഒരു വീഡിയോ ശ്രീനിഷും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു. ഫുഡ് മുഖ്യം ബിഗിലേ എന്ന ക്യാപ്ഷനോടെയാണ് ശ്രീനിഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Pearly Maaney, പേളി മാണി, Abhishek Bachchan, അഭിഷേക് ബച്ചൻ, Pearly Maaney bollywood film, പേളി മാണി ബോളിവുഡ് ചിത്രം, Pearly Maaney Photos, പേളി മാണി ചിത്രങ്ങൾ, Pearle pregnant

കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ശ്രീനിയും പേളിയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Read More: ചുരുളമ്മ തിരക്കിലാണ്; പേളിയുടെ വിശേഷങ്ങളുമായി ശ്രീനിഷ്

അടുത്തിടെയാണ് ഇരുവരും തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചത്. ലോക്ക്‌ഡൗൺ കാലമായതിനാൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആർഭാടങ്ങളൊന്നുമില്ലാതെയായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

പേളിഷ് എന്നെഴുതിയ മനോഹരമായ കേക്കു മുറിച്ചുകൊണ്ടായിരുന്നു ഇരുവരും തങ്ങളുടെ സ്പെഷൽ ഡേ ആഘോഷിച്ചത്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള പേളിയ്ക്കും ശ്രീനിഷിനും ആരാധകർ നൽകിയ പേരാണ് പേളിഷ് എന്നത്. അതേ പേരിൽ ഇരുവരും ഒന്നിച്ച് ഒരു വെബ് സീരീസും ആരംഭിച്ചിരുന്നു. എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നുപോയത്, വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു വിവാഹവാർഷിക ദിനത്തിൽ പേളി പറഞ്ഞത്.

Read More: ഒന്നായതിന്റെ ഒന്നാം വാർഷികം; കേക്ക് മുറിച്ച് ആഘോഷിച്ച് പേളിയും ശ്രീനിഷും; ചിത്രങ്ങൾ

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actress childhood photo pearle maaney