‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരും വീണയ്ക്കുണ്ട്. തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് വീണ നന്ദകുമാർ. ‘നിഷ്കളങ്കതയുടെ കണ്ണിലൂടെ നോക്കുമ്പോൾ നിങ്ങൾക്ക് എവിടെയും മാജിക് കണ്ടെത്താം,’ എന്നാണ് ചിത്രത്തിന് വീണ നൽകുന്ന അടിക്കുറിപ്പ്.
Read more: ഞാൻ നല്ലൊരു പ്രണയിനി ആയിരുന്നുവെന്ന് എന്റെ കാമുകൻമാരോട് ചോദിച്ചാൽ പറയും: വീണ നന്ദകുമാർ
View this post on Instagram
See through the eyes of innocence, you could see magic everywhere. Childhood
‘കടംകഥ’ (2017) എന്ന ചിത്രത്തിലൂടെയായിരുന്നു വീണയുടെ അരങ്ങേറ്റം. എന്നാൽ 2019ൽ പുറത്തിറങ്ങിയ ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രമാണ് വീണയെ ശ്രദ്ധേയയാക്കിയത്. ‘കോഴിപ്പോര്’ എന്ന ചിത്രത്തിലും വീണ അടുത്തിടെ അഭിനയിച്ചിരുന്നു.
മുംബൈയിൽ ജനിച്ചു വളർന്ന വീണയുടെ സ്വദേശം ഒറ്റപ്പാലമാണ്.
Read more: പണ്ടെന്റെ പ്രണയം നിരസിച്ചവൻ പിന്നീട് പ്രണയാഭ്യർഥനയുമായി വന്നപ്പോൾ; അനുഭവം പങ്കുവച്ച് വീണ നന്ദകുമാർ