scorecardresearch

അച്ഛന്റെ മടിയിലിരിക്കുന്ന ഈ വികൃതി കുട്ടിയെ മനസ്സിലായോ?

സംവിധായികയായും തന്റെ മികവ് തെളിയിച്ചിട്ടുണ്ട് ഈ താരം

സംവിധായികയായും തന്റെ മികവ് തെളിയിച്ചിട്ടുണ്ട് ഈ താരം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ahaana Krishna, Ahaana childhood, Ahaana latest

Source/ Instagram

നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. അച്ഛന്റെ പിറന്നാൾ ദിവസമായ ഇന്ന് താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രമാണിത്. വളരെ രസകരമായ അടികുറിപ്പ് തന്റെ ചിത്രങ്ങൾക്കു നൽകുന്ന അഹാന ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല.

Advertisment

"ആദ്യത്തെ ചിത്രത്തിനു പിന്നിലെ കഥ ഞാൻ പറയാം- ഞാൻ കുഞ്ഞായിരുന്ന സമയത്ത്, എന്റെ മാതാപിതാക്കൾ വളരെ ചെറുപ്പക്കാരായിരുന്നെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് എന്നെ വെറുതെ കളിയായി അവർ വഴക്കു പറയുമായിരുന്നു, ഞാൻ കരയുമ്പോൾ അത് തമാശ പോലെയാണ് അവർക്ക് തോന്നാറുള്ളത്. എന്റെ വികാരങ്ങൾ വച്ച് അവർ തമാശ കളിച്ച സമയത്ത് പകർത്തിയ ചിത്രമാണത്," എന്നാണ് ചിത്രം പങ്കുവച്ച് അഹാന കുറിച്ചത്.

Advertisment

ഇതിനു മുൻപും തന്റെ കുട്ടിക്കാല ചിത്രങ്ങൾ അഹാന പങ്കുവച്ചിട്ടുണ്ടെങ്കിലും ഇത് അവയിൽ നിന്നെല്ലാം വ്യത്യസ്തമാണെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ അഹാന പങ്കുവയ്ക്കുന്ന ഫൊട്ടൊഷൂട്ട് ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകാറുള്ളത്. മലയാള സിനിമയിലെ യുവ നടിമാരിൽ ഏറ്റവും നല്ല രീതിയിൽ ഫാഷൻ പിന്തുടരുന്ന താരങ്ങളിലൊരാൾ കൂടിയാണ് അഹാന.

2014 ൽ പുറത്തിറങ്ങിയ രാജീവ് രവി ചിത്രം 'ഞാൻ സ്റ്റീവ് ലോപസി'ലൂടെയാണ് അഹാന സിനിമാലോകത്തെത്തുന്നത്. പിന്നീട് മൂന്ന് വർഷത്തെ ഇടവേളയെടുത്ത ശേഷമാണ് താരം 'ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള' എന്ന ചിത്രത്തിൽ അഭിനയിച്ചത്. 2019ൽ പുറത്തിറങ്ങിയ ലൂക്ക, പതിനെട്ടാം പടി എന്ന ചിത്രങ്ങൾക്കു ശേഷം 2023 ലാണ് അഹാന വീണ്ടും ബിഗ് സ്ക്രീനിലെത്തിയത്. താൻ ചെയ്യുന്ന ചിത്രങ്ങൾക്കിടയിൽ നീണ്ട ഇടവേളകൾ ഉണ്ടെങ്കിലും പ്രേക്ഷകർക്കിടയിൽ എന്നും സജീവമായി അഹാന നിൽക്കുന്നു.

പ്രശോഭ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങിയ അടി, അഖിൽ സത്യൻ ചിത്രം പാച്ചുവും അത്ഭുതവിളക്കും എന്നിവയാണ് അഹാനയുടെ അവസാനം റിലീസിനെത്തിയ സിനിമകൾ. അടിയിൽ നായികയായി തിളങ്ങിയപ്പോൾ പാച്ചുവും അത്ഭുതവിളക്കിൽ അതിഥി വേഷത്തിലാണ് താരമെത്തിയത്.

സംവിധായികയായും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് അഹാന. 'തോന്നൽ' എന്നൊരു മ്യൂസിക്ക് ആൽബം അഹാനയുടെ സംവിധാനത്തിൽ ഒരുങ്ങി. മികച്ച പ്രതികരണമാണ് സിനിമാ മേഖലയിൽ നിന്നും പ്രേക്ഷകർക്കിടയിൽ നിന്നും അഹാനയ്ക്ക് ലഭിച്ചത്.

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: