Latest News

ഡോറ സ്റ്റൈൽ ഹെയർകട്ടുമായി താരം; ആരെന്നു മനസ്സിലായോ?

“എന്തൊരു യാദൃശ്ചികത,” എന്നാണ് ചിത്രത്തിന് ആരാധകർ നൽകുന്ന കമന്റ്

Ahaana Krishna, Ahaana Krishna childhood photo, അഹാന കൃഷ്ണ,, Ahaana Krishna instagram, ahaana photos

ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. അടുത്തിടെ സംവിധായിക എന്ന രീതിയിലും അഹാന ശ്രദ്ധ നേടിയിരുന്നു. അഹാന സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന മ്യൂസിക് വീഡിയോ യൂട്യൂബിൽ മാത്രം നാലര മില്യണോളം ആളുകളാണ് കണ്ടത്.

തന്റെ ചിത്രങ്ങളും വീഡിയോകളും സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അഹാനയുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഡോറയെന്ന കാർട്ടൂൺ കഥാപാത്രത്തെ അനുസ്മരിക്കുന്ന ലുക്കിലാണ് കുഞ്ഞ് അഹാനയെ കാണാനാവുക. “എന്തൊരു യാദൃശ്ചികത,” എന്നാണ് ചിത്രത്തിന് ആരാധകർ നൽകുന്ന കമന്റ്.

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് റിലീസ് ചെയ്ത മറ്റുചിത്രങ്ങൾ. നാന്‍സി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാന ചിത്രങ്ങൾ.

Read more: ഒരു കേക്ക് പിറന്ന കഥ; ‘തോന്നൽ കേക്കി’ന്റെ വിശേഷങ്ങളുമായി അഹാന

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress childhood photo director social media star

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com