യുവതാരങ്ങളിൽ ശ്രദ്ധേയയായ സാന്നിധ്യമാണ് ലിയോണ ലിഷോയ്. ‘ഇഷ്ക്’, ആൻമേരിയ കലിപ്പിലാണ്’, ‘മായാനദി’, മറഡോണ’, ‘അതിരൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രി. ലിയോണയുടെ പിറന്നാൾ ദിവസമായിരുന്നു ഇന്നലെ. ആശംസകളറിയിച്ച് സഹോദരൻ ലിയോണൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ലിയോണയുടെ കുട്ടിക്കാല ചിത്രങ്ങളാണ് സഹോദരൻ ഷെയർ ചെയ്തിരിക്കുന്നത്. വളരെ മനോഹരമായൊരു കുറിപ്പും ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. “നിന്നെ ഒരു ചെറിയ പൂമൊട്ട് പൊലെയാണ് ഞാൻ കണ്ടത്. നീ വിടർന്നു ഇപ്പോൾ നല്ലൊരു സ്ത്രീയായി മാറിയിരിക്കുന്നു. ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കട്ടെ. പിറന്നാൾ ആശംസകൾ ആർച്ചകുട്ടി” ലിയോണൽ കുറിച്ചതിങ്ങനെയാണ്.
ചിത്രങ്ങൾക്കു താഴെ ലിയോണ സഹോദരനു നന്ദിയും അറിയിക്കുന്നുണ്ട്. അനവധി ആരാധകരും ചിത്രങ്ങൾക്കു താഴെ ആശംസകളറിയിച്ചിട്ടുണ്ട്.
സിനിമാ-സീരിയൽ താരമായ ലിഷോയിയുടെ മകളായ ലിയോണ, റെജി നായർ സംവിധാനം ചെയ്ത ‘കലികാലം ‘ എന്ന സിനിമയിലൂടെ ആണ് അഭിനയരംഗത്ത് എത്തിയത്. തുടർന്ന് ‘ജവാൻ ഓഫ് വെള്ളിമല’ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സൗബിൻ ഷാഹീർ കേന്ദ്ര കഥാപാത്രമായെത്തിയ ‘ജിന്ന്’ ആണ് ലിയോണ അവസാനമായി അഭിനയിച്ച ചിത്രം. ജീത്തു ജോസഫിന്റെ സംവിധാന ചിത്രം ‘റാമി’ലും ലിയോണ അഭിനയിച്ചിട്ടുണ്ട്.