Malayalam Actress Childhood Photo: വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളാല്‍ സിനിമാ ലോകത്ത് അതിവേഗം ആരാധകരെ നേടിയെടുത്ത നടി. സ്വന്തം പേരില്‍ മലയാള സിനിമയില്‍ ഒരു ഗാനം തന്നെ ഈ താരത്തിനുണ്ട്. അത് വേറാരുമല്ല ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് പാട്ടു പാടി എത്തിയ ദര്‍ശന രാജേന്ദ്രന്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന ദര്‍ശനയുടെ കുട്ടിക്കാലം ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സഹോദരി ഭാവന രാജേന്ദ്രനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഷെയര്‍ ചെയ്ത വീഡിയോയില്‍ കേക്ക് മുറിക്കുന്ന കൊച്ചു ദര്‍ശനയെ കാണാനാകും.’ കുട്ടിക്കാലത്ത് എനിക്ക് സെപ്തംബര്‍ 2 എന്ന ദിവസം ഇഷ്ടമല്ലായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കിരീടം വച്ചു പിറന്നാള്‍ കേക്ക് മുറിക്കുന്ന ദര്‍ശനയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
വിനീത് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഡിയര്‍ ഫ്രണ്ട്’ ആണ് ദര്‍ശനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സുഹൃത്ത് ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം നല്ല പ്രതികരണങ്ങളാണ് നേടിയത്.
R