കുട്ടിക്കാലത്ത് ടെലിവിഷൻ ഷോകളിലൂടെയും സിനിമയിൽ ബാലതാരമായും മലയാള പ്രേക്ഷകരുടെ ശ്രദ്ധ നേടി പിൽക്കാലത്ത് മലയാളത്തിലെ യുവ നായികമാരിൽ പ്രധാനിയായി മാറിയ ഒരു താരമാണ് ചിത്രത്തിൽ. റിയാലിറ്റി ഷോയിൽ അവതാരകയായി ചെറുപ്പത്തിൽ തന്നെ നിരവധി ആരാധകരെ സമ്പാദിച്ച താരത്തിന് ഇന്ന് തമിഴിലും മലയാളത്തിലുമായി വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
ഇനിയും ആരാണ് ഈ താരമെന്ന് മനസിലായില്ലേ? അതെ, നസ്രിയയാണ് ചിത്രത്തിൽ. നസ്രിയയുടെ സഹോദരൻ നവീൻ നാസിം ആണ് നസ്രിയയുടെ കുട്ടിക്കാല ചിത്രം ആരാധകർക്കായി പങ്കുവച്ചത്. പണ്ടു യുഎഇയിലെ അൽ ഐനിൽ താമസിക്കുമ്പോൾ എടുത്ത നസ്രിയയുടെ സ്കൂൾ യൂണിഫോമിലുള്ള ചിത്രമാണ് നവീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.

നവീൻ പോസ്റ്റ് ചെയ്ത ചിത്രം നസ്രിയയും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. നസ്രിയയുടെ ഇതുവരെ ആരാധകർ കണ്ടിട്ടുള്ള കുട്ടിക്കാല ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു ചിത്രമാണ് നവീൻ ഇപ്പോൾ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
Also Read: ഈ കുട്ടിനർത്തകി ഇന്ന് തെന്നിന്ത്യൻ താരറാണി
2005ൽ കൈരളി ടിവിയിലെ മ്യൂസിക് റിയാലിറ്റി ഷോയിൽ അവതാരകയായാണ് നസ്രിയ ആദ്യമായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. പിന്നീട് മമ്മൂട്ടി ചിത്രം പളുങ്കിലൂടെ ബാലതാരമായി അരങ്ങേറിയ നസ്രിയ ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയും മറ്റുമാണ് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത്.