scorecardresearch

ഏതു കഥാപാത്രവുമാകട്ടെ ഈ കയ്യിൽ സേഫാണ്; ആളെ മനസ്സിലായോ?

അഭിനയലോകത്ത് 25 വർഷങ്ങൾ പൂർത്തിയാക്കിയ നടി

Lena, Actress, Childhood
കുട്ടികാലം

രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നായിക ലെനയുടെ കുട്ടികാല ചിത്രമാണിത്. പിറന്നാൾ ദിവസമാണ് ലെന ഈ ചിത്രം പങ്കുവച്ചത്. നാൽപ്പത്തിരണ്ടാം പിറന്നാളാണ് ലെന കഴിഞ്ഞ ദിവസം ആഘോഷിച്ചത്.

ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെയായിരുന്നു ലെനയുടെ അരങ്ങേറ്റം. ഇന്ന് കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് തന്റേതായൊരു ടച്ച് നൽകുന്ന അഭിനേത്രിയാണ് ലെന.

25 വർഷങ്ങൾക്കിടയിൽ നൂറ്റിയമ്പതിനടുത്ത് ചിത്രങ്ങളിൽ ഇതിനകം ലൈന അഭിനയിച്ചുകഴിഞ്ഞു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ‘ട്രാഫിക്’ എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. പിന്നീട് ‘സ്നേഹ വീട്’, ‘ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’, ‘എന്ന് നിന്റെ മൊയ്തീൻ’, ‘അതിരൻ’ തുടങ്ങിയ ചിത്രങ്ങൾ ലെനയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

സിനിമയ്ക്ക് അപ്പുറം ബിസിനസുകാരി കൂടിയാണ് ലെന ഇന്ന്. ആകൃതി എന്ന സ്ലിമ്മിംഗ് സ്ഥാപനം കൂടി നടത്തുന്നുണ്ട് ലെന ഇന്ന്. തിരക്കേറിയ ജീവിതശൈലി കൊണ്ടും തെറ്റായ ഭക്ഷണസംസ്ക്കാരം കൊണ്ടും ആരോഗ്യവും ഭംഗിയും നഷ്ടപ്പെടുന്ന ശരീരത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തുന്ന ട്രീറ്റ്‌മെന്റുകളാണ് ആകൃതി ഓഫർ ചെയ്യുന്നത്.

‘ഖാലി പേഴ്‌സ്’ ആണ് ഒടുവിലായി തിയേറ്ററുകളിലെത്തിയ ലെന ചിത്രം. ധ്യാൻ ശ്രീനിവാസൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മാക്സവെൽ ജോസ് ആണ് സംവിധാനം, രചന എന്നിവ നിർവഹിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actress childhood photo 25 years of acting career