ശാലീനസുന്ദരിയായി നടി അശ്വതി മേനോൻ; ചിത്രങ്ങൾ

15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ അശ്വതിയുടെ ‘ജൂൺ’, ‘ട്രാൻസ്’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു

aswathy, aswathy menon, actress aswathy photos

കുഞ്ചാക്കോ ബോബൻ നായകനായ ‘സത്യം ശിവം സുന്ദരം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായികയാണ് അശ്വതി മേനോൻ. വളരെ കുറച്ചു സിനിമകൾ മാത്രമേ തന്റെ കരിയറിൽ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് ഈ നടി. അശ്വതിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Read more: ചാക്കോച്ചന്റെ നായികയായിരുന്ന ഈ നടിയെ മനസ്സിലായോ?

2000ൽ ‘സത്യം ശിവം സുന്ദരം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച​ അശ്വതി തമിഴിലും മലയാളത്തിലുമായി 12 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ശംഭോ മഹാദേവ, ഒന്നാമൻ, സാവിത്രിയുടെ അരഞ്ഞാണം, തെങ്കാശിപ്പട്ടണത്തിന്റെ തമിഴ് റീമേക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത അശ്വതി ദുബായിലെ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലിയ്ക്കു കയറി.

15 വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം ‘റോൾ മോഡൽസ്’ എന്ന ചിത്രത്തിലൂടെയാണ് അശ്വതി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടാം വരവിൽ അശ്വതി ചെയ്ത ‘ജൂൺ’, ‘ട്രാൻസ്’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more: എപ്പോഴും കൂടെയുണ്ടാവും; ചിരുവിനെ അടുത്തെത്തിച്ച് മേഘ്ന

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress aswathi menon latest photos

Next Story
നടി തമന്നയ്ക്ക് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുTamannaah, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com