താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങളോളം തന്നെ ആരാധകർക്കിടയിൽ അവരുടെ കുട്ടിക്കാലചിത്രങ്ങൾക്കും ഡിമാന്റുണ്ട്. അതുകൊണ്ടുതന്നെയാവാം, താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നതും. ഇപ്പോഴിതാ, അമ്പിളി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടി തൻവി റാമിന്റെ ഒരു കുട്ടിക്കാലചിത്രമാണ് ശ്രദ്ധ നേടുന്നത്.

22 വർഷം മുൻപ് സ്കൂൾ ആനുവൽ ഡേയിൽ നൃത്തം ചെയ്യുന്ന കൊച്ചു തൻവിയെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. വർഷങ്ങൾക്ക് ശേഷം അതേ സ്റ്റേജിൽ അതിഥിയായി എത്തിയപ്പോഴുള്ള സന്തോഷം പങ്കുവച്ചുകൊണ്ടാണ് തൻവി ചിത്രം പങ്കുവച്ചത്.

2012ൽ മിസ് കേരള മത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്ന തൻവി ബാങ്കിങ് മേഖലയിൽ നിന്നുമാണ് സിനിമയിലെത്തിയത്. ബാംഗ്ലൂരിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്നതിനിടയിലാണ് ‘അമ്പിളി’ എന്ന ചിത്രത്തിൽ നായികയായി അവസരം ലഭിക്കുന്നത്. സിനിമയെന്നത് കുട്ടിക്കാലം മുതൽ സ്വപ്നങ്ങളിലുള്ള തൻവി നൃത്തം, മോഡലിങ് എന്നിവയിലും കഴിവു തെളിയിച്ച പ്രതിഭയാണ്.

ദേശീയ പുരസ്കാര ജേതാവ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്ന ചിത്രത്തിലും തൻവി ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

തൻവിയുടെ അടുത്ത ചിത്രം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2403 ft’ ആണ്. അഖിൽ പി ധർമജൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ടൊവിനോ തോമസ് ആണ്.

Read more: അമ്പിളിയുടെ ‘ആരാധിക’ ഇനി ടൊവിനോയുടെ നായിക; ജൂഡ് ചിത്രത്തിൽ തൻവി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook