scorecardresearch
Latest News

താരങ്ങളുടെ ഈ കല്യാണചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ?

മലയാളത്തിലെ പ്രിയതാരങ്ങളുടെ വിവാഹചിത്രങ്ങൾ

Celebrity wedding photos

തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ജന്മദിനം, വിവാഹവാർഷികം എന്നിവയൊക്കെ ഓർത്തുവയ്ക്കാനും ആഘോഷമാക്കാനും ആരാധകർ മറക്കാറില്ല. താരങ്ങൾ മാത്രമല്ല, അവരുടെ കുടുംബവും ഓരോ ആരാധകനെ സംബന്ധിച്ചും പ്രിയപ്പെട്ടവരാണ്.

സിനിമയിൽ താരമായതിനു ശേഷം വിവാഹിതരായ നിരവധി സെലബ്രിറ്റികൾ നമുക്കുണ്ട്. ആ വിവാഹങ്ങളും വിവാഹചിത്രങ്ങളുമൊക്കെ ആരാധകർ ആഘോഷമാക്കിയിട്ടുമുണ്ട്. എന്നാൽ, വർഷങ്ങൾക്ക് മുൻപ് നടന്ന ചില വിവാഹങ്ങളുടെ, താരമാവുന്നതിനും മുൻപ് വിവാഹിതരായ നടന്മാരും നമുക്കുണ്ട്. മലയാളസിനിമയിലെ ശ്രദ്ധേയ താരങ്ങളുടെ ഈ വിവാഹചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ?

സിനിമയിൽ നിന്നു തന്നെ ജീവിതപങ്കാളിയെ കണ്ടെത്തിയ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ജയറാം- പാർവതി, ഇന്ദ്രജിത്-പൂർണിമ, സംയുക്ത- ബിജു മേനോൻ, നസ്രിയ- ഫഹദ്, വിനു മോഹൻ- വിദ്യ, എന്നിവരെല്ലാം സിനിമയിൽ നിന്നു തന്നെയാണ് തങ്ങളുടെ പങ്കാളികളെ കണ്ടെത്തിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actors wedding photos rare pics