Latest News

കുശലം പറഞ്ഞ് താരപുത്രന്മാർ; ശ്രദ്ധ നേടി കുട്ടിക്കാലചിത്രം

വർഷങ്ങൾ പഴക്കമുള്ള ഈ ചിത്രം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു

Pranav Mohanlal, Dulquer Salman, Pranav Mohanlal childhood photo, Dulquer childhood photo

മലയാളസിനിമയുടെ അഭിമാനതാരങ്ങൾ മാത്രമല്ല, അതിനപ്പുറം ജീവിതത്തിലും സഹോദരതുല്യമായൊരു ബന്ധം കാത്തുസൂക്ഷിക്കുന്നവരാണു മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടിയുടെ സഹോദരന്മാരെ പോലെതന്നെ മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത്. ഇരുവരുടെയും കുടുംബങ്ങളും ആ അടുപ്പവും സാഹോദര്യവുമെല്ലാം കാത്തു സൂക്ഷിക്കുന്നുണ്ട്.

ഇപ്പോഴിതാ, മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാനും മോഹൻലാലിന്റെ മകൻ പ്രണവും ഒന്നിച്ചുള്ള ഒരു കുട്ടിക്കാല ചിത്രമാണു സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പ്രണവിനോട് കുശലം പറയുന്ന ദുൽഖറിനെയാണ് വീഡിയോയിൽ കാണാനാവുക.

pranav , dulquer

Read more: ബർത്ത്ഡേ പാർട്ടിക്കിടെ ഉറങ്ങിപ്പോയ പിറന്നാൾ കുട്ടി; വിസ്മയ മോഹൻലാലിനെ കുറിച്ച് ദുൽഖർ

2012-ൽ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ആയിരുന്നു രണ്ടാമത്തെ ചിത്രം. ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുൽഖർ സൽമാൻ എന്ന നടന്റെയും ജനപ്രീതി വർദ്ധിപ്പിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദുൽഖറിന് ‘ചാർലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 25 ലേറെ സിനിമകളിലാണ് ദുൽഖർ ഇതിനകം അഭിനയിച്ചിരിക്കുന്നത്.

‘വായ് മൂടി പേസലാം’​ആയിരുന്നു ദുൽഖറിന്റെ ആദ്യ തമിഴ് ചിത്രം. നസ്രിയ നാസിം നായികയായി അഭിനയിച്ച ഈ ചിത്രം ‘സംസാരം ആരോഗ്യത്തിനു ഹാനികരം’ എന്ന പേരിൽ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ‘ഓകെ കൺമണി’ എന്ന മണിരത്നം ചിത്രമാണ് തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദുൽഖർ ചിത്രങ്ങളിലൊന്ന്. തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ‘മഹാനടി’ എന്ന ചിത്രത്തിൽ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുൽഖർ തെലുങ്ക് സിനിമാലോകത്തിന്റെയും സ്നേഹം കവർന്നു. ‘കർവാൻ’ എന്ന ചിത്രത്തിനു ശേഷം ദുൽഖർ അഭിനയിച്ച ഹിന്ദി ചിത്രം ‘ദി സോയാ ഫാക്ടറും’ ഏറെ ശ്രദ്ധ നേടിയിരുന്നു.

അഭിനയത്തിനൊപ്പം നിർമാണരംഗത്തും സജീവമായിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. വരനെ ആവശ്യമുണ്ട്, മണിയറയിൽ അശോകൻ, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവും ദുൽഖറായിരുന്നു. അടുത്തിടെ റിലീസിനെത്തിയ ‘കുറുപ്പ്’ ബോക്സ് ഓഫീസിലും പണം കൊയ്ത് വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസിന് ഒരുങ്ങുന്ന സല്യൂട്ട് എന്ന ചിത്രത്തിന്റെ നിർമാണവും ദുൽഖർ പ്രൊഡക്ഷൻ തന്നെയാണ്.

Read more: പ്രണവ് മോഹൻലാലിന് സ്പോട്ട് ഡബ്ബ് ചെയ്ത് കൊച്ചു മിടുക്കൻ; വീഡിയോ

ബാലതാരമായിട്ടായിരുന്നു പ്രണവിന്റെ അരങ്ങേറ്റം. ‘ഒന്നാമൻ’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് പ്രണവായിരുന്നു. പിന്നീട് ‘പുനർജനി’ എന്ന ചിത്രത്തിലും ബാലതാരമായി പ്രണവ് അഭിനയിച്ചിട്ടുണ്ട്. തന്റെ കൗമരക്കാലത്ത് ‘സാഗർ ഏലിയാസ് ജാക്കി’ എന്ന മോഹൻലാൽ ചിത്രത്തിൽ ഒരു പാസ്സിംഗ് സീനിലും പ്രണവ് വന്നു പോവുന്നുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി പ്രണവ് വീണ്ടുമെത്തിയത്. പിന്നാലെ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയ’മാണ് പ്രണവ് നായകനാവുന്ന, റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. മോഹൻലാൽ- പ്രിയദർശൻ ചിത്രം ‘മരക്കാർ’ എന്ന മൾട്ടിസ്റ്റാർ ചിത്രത്തിലും പ്രണവ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actors childhood photos star kids

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com