മലയാള സിനിമയിൽ ഏറെ തിരക്കേറിയ രണ്ടു താരങ്ങളാണിവർ. ഏതു തരത്തിലുളള റോളും ഇവരുടെ കൈയ്യിൽ ഭദ്രമാണ്. ‘മലർവാടി ആർട്ട്സ് ക്ലബ്’ എന്ന വീനിത് ശ്രീനിവാസൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അജു വർഗീസിൻെറയും സീരിയിലിലൂടെ വന്ന് പിന്നീട് സിനിമയിൽ സജീവമായ ലെനയുടെ ചെറുപ്പകാല ചിത്രങ്ങളാണിവ. ‘സാജൻ ബേക്കറി’ എന്ന ചിത്രത്തിനു വേണ്ടി ഇരവരുടെയും കുട്ടികാല ചിത്രങ്ങൾ എഡിറ്റ് ചെയ്തതതാണ്.ചിത്രത്തിൽ സഹോദരങ്ങളായിട്ടാണ് അജുവും ലെനയും വേഷമിട്ടത്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ അജു തന്നെയാണ് ഈ ചിത്രം ആരാധകർക്കായി പങ്കുവച്ചത്. സാജൻ ബേക്കറി പുറത്തിറങ്ങിയ സമയത്തു പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ‘കൂട്ടൂസനും സഹോദരിയും’ പോലുളള രസകരമായ കമൻറുകളും ചിത്രത്തിനു താഴെ വന്നിട്ടുണ്ട്.
അരുൺ ചന്ദ്രൻെറ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘സാജൻ ബേക്കറി സിൻസ് 1962’. ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രത്തിൽ കെ ബി ഗണേഷ്, രഞ്ജിത്ത് മേനോൻ, ഗ്രേസ് ആൻറണി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.
റോഷൻ ആൻഡ്രൂസിൻെറ സംവിധാനത്തിൽ ഒരുങ്ങിയ ‘സാറ്റർഡെ നൈറ്റ്’ ആണ് അജുവിൻെറ അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം. നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നവംബർ നാലിനാണ് റിലീസിനെത്തിയത്.
സഹദ് കെ അഹമ്മദിൻെറ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അനുരാഗം’ ആണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം. ഗൗതം മേനോൻ, ഷീല എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൻെറ ഫസ്റ്റ് ലൂക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.