ഇവരെല്ലാം അർജന്റീന ഫാൻസോ?, വിജയാഘോഷത്തിൽ താരങ്ങളും

കിരീടത്തിൽ ചുംബിച്ചു നിൽക്കുന്ന ലയണൽ മെസ്സിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് താരങ്ങൾ അർജന്റീനക്ക് ആശംസ നൽകിയിരിക്കുന്നത്

കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ അർജന്റീനയുടെ വിജയം ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ ആഘോഷമാക്കുകയാണ്. കേരളത്തിലെ അർജന്റീന ആരാധകരും ആഘോഷത്തിലാണ്. അവരോടൊപ്പം ആഘോഷത്തിൽ പങ്കു ചേരുകയാണ് മലയാളത്തിലെ പ്രിയ താരങ്ങളും.

ദുൽഖർ സൽമാൻ, നിവിൻ പോളി, മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ എന്നിവരാണ് ഇപ്പോൾ അർജന്റീനക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. കിരീടത്തിൽ ചുംബിച്ചു നിൽക്കുന്ന ലയണൽ മെസ്സിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് താരങ്ങൾ അർജന്റീനക്ക് ആശംസ നൽകിയിരിക്കുന്നത്.

”കാത്തിരിപ്പിന് വിരാമം.. മെസ്സിക്കും അർജന്റീനക്ക് ആശംസകൾ.. എന്ത് മത്സരമായിരുന്നു അത്” എന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചത്. ‘നീലവാനച്ചോലയിൽ’ എന്നാണ് മഞ്ജു സമൂഹമാധ്യമങ്ങളിൽ കപ്പുയർത്തി നിൽക്കുന്ന മെസ്സിയുടെ ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.

അർജന്റീന ടീമിന്റെ കടുത്ത ആരാധകനായ കുഞ്ചാക്കോ ബോബൻ മെസ്സിയും മത്സരത്തിലെ ഏക ഗോൾ നേടിയ ഏയ്ഞ്ചൽ ഡി മരിയയും കെട്ടിപിടിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. “പേര്, ലയണൽ അർജന്റീന ആർ മെസ്സി, ഇന്ന് അവനൊപ്പമായിരുന്നു ‘ഏയ്ഞ്ചൽ’” എന്ന അടിക്കുറിപ്പോടെയാണ്‌ കുഞ്ചാക്കോ ബോബൻ ചിത്രം പോസ്റ്റ് ചെയ്തത്.

നേരത്തെ മത്സരത്തിന് മുൻപ് ഇരു ടീമുകൾക്കും ആശംസയുമായി മമ്മൂട്ടി, ആസിഫ് അലി തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സ്വപ്‍ന ഫൈനലിന് രണ്ടു ടീമിനും ആശംസ നൽകിക്കൊണ്ടായിരുന്നു ഇരുവരുടെയും പോസ്റ്റ്.

പോസ്റ്റിനു താഴെ ‘ഇപ്പോൾ പറയണം ഏത് ടീമിന് ഒപ്പമാണെന്ന്’ എന്ന കമന്റുമായി അർജന്റീന ആരാധകരും ബ്രസീൽ ആരാധകരും എത്തിയിരുന്നു.

Also Read: കമൽഹാസൻ, ഫഹദ്, വിജയ് സേതുപതി; അഡാർ പടവുമായി ലോകേഷ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actors celebrates argentinas copa america victory

Next Story
നീ തടി വച്ചിട്ട് എന്നെ പറയരുത്; പ്രിയമുള്ളൊരാളുടെ ഓര്‍മ്മയില്‍ ശോഭനShobhana, Shobana Dancer, Shobana Dance, Shobana Dance video, shobana instagram, Shobhana photos, Shobana latest photos, Shobana dance photos, Shobana photoshoot, ശോഭന, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com