ചില കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. അത്തരമൊരു കഥാപാത്രമാണ് ‘ദൃശ്യ’ത്തിലെ വരുൺ പ്രഭാകർ. ചിത്രത്തിൽ വരുണായി എത്തിയത് റോഷൻ ബഷീർ ആയിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വന്നപ്പോൾ റോഷൻ അഭിനയിച്ചില്ലെങ്കിലും ചിത്രത്തിലുടനീളം റോഷന്റെ വരുൺ എന്ന കഥാപാത്രത്തിന് പ്രാധാന്യമുണ്ടായിരുന്നു.
ഇപ്പോഴിതാ, റോഷന്റെ ഒരു കുട്ടിക്കാലചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
View this post on Instagram
നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ. കോഴിക്കോട് ആണ് ഇവരുടെ സ്വദേശം. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികൾ’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാൾ’, ‘കുടുംബവിശേഷങ്ങൾ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് കലന്തൻ ബഷീർ. ഉപ്പയുടെ പാതയിൽ അഭിനയത്തിലേക്ക് എത്തിയ റോഷന്റെ ആദ്യചിത്രം 2010 ൽ പുറത്തിറങ്ങിയ ‘പ്ലസ് ടു’ ആയിരുന്നു.
View this post on Instagram
View this post on Instagram
ബാങ്കിംഗ് ഹവേഴ്സ്, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ എന്നീ ചിത്രങ്ങളിലും റോഷൻ വേഷമിട്ടു. എന്നാൽ ‘ദൃശ്യ’ത്തിലെ വരുൺ എന്ന കഥാപാത്രമാണ് റോഷനെ ശ്രദ്ധേയനാക്കിയത്. ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശം’ എന്ന ചിത്രത്തിൽ കമൽഹാസനോടൊപ്പവും റോഷൻ അഭിനയിച്ചിരുന്നു. തുടർന്ന് തമിഴിലും തെലുങ്കിലുമായി ഏതാനും ചിത്രങ്ങളിലും റോഷൻ അഭിനയിച്ചു.
Read more: വിവാഹചിത്രങ്ങൾ പങ്കുവച്ച് ‘ദൃശ്യം’ താരം റോഷൻ ബഷീർ