മലയാളികളുടെ മനസ്സിലേയ്ക്കു ചോക്ലേറ്റ് ഹീറോയായി വന്നു ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് ജനഹൃദയങ്ങള്‍ കീഴടക്കുന്ന കുഞ്ചാക്കോ ബോബന്റെ ചെറുപ്പക്കാല ചിത്രമാണിത്. ചാക്കോച്ചന്‍ തന്നെയാണ് ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
‘ ഓര്‍മ്മകള്‍ മായുന്നില്ല’ എന്ന അടിക്കുറിപ്പോടെ പിതാവ് ബോബന്‍ കുഞ്ചാക്കോയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിനു താഴെ താരങ്ങളായ റീനു മാത്യൂസ്, രമേഷ് പിഷാരടി, ഗായത്രി ശങ്കര്‍ എന്നിവര്‍ കമന്റു ചെയ്തിട്ടുണ്ട്.
സിനിമയുമായി വളരെ അടുത്തു നില്‍ക്കുന്ന കുടുംബമാണ് ചാക്കോച്ചന്റേത്. പ്രശസ്തമായ ഉദയ സ്റ്റുഡിയോസിന്റെ തുടക്കം കുഞ്ചാക്കോ കുടുംബത്തില്‍ നിന്നാണ്.അനവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുളള ഉദയ സ്റ്റുഡിയോസ് നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയുണ്ടായി. മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ‘ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് ഉദയ സ്റ്റുഡിയോസ് സിനിമാ ലോകത്തേയ്ക്കു തിരിച്ചെത്തി. കുടുംബത്തിലെ പിന്മുറക്കാരനായ ചാക്കോച്ചന്‍ തന്നെയായിരുന്നു തിരിച്ചു വരവ് പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടി മുന്നേറുന്ന മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ‘ അറിയിപ്പ്’ ഉദയ സ്റ്റുഡിയോസാണ് നിര്‍മ്മിച്ചത്. കുഞ്ചാക്കോ ബോബന്‍ ,ദിവ്യപ്രഭ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.