Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

മിമിക്രിയൊക്കെ ചെയ്ത് നടന്ന പാവം പയ്യൻ; ആരെന്ന് മനസ്സിലായോ?

നടന്റെ കൗമാരക്കാലത്ത് നിന്നുള്ളതാണ് ചിത്രം

mukesh, mukesh actor, mukesh childhood photo

താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ എന്നും ആരാധകർക്ക് കൗതുകമാണ്. പോയകാലത്തെ ഓർമപ്പെടുത്തുന്ന ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാൻ താരങ്ങളും മടിക്കാറില്ല. ഇപ്പോഴിതാ, നടനും നിർമാതാവും രാഷ്ട്രീയ പ്രവർത്തകനുമൊക്കെയായ മുകേഷിന്റെ യൗവ്വനകാലത്തു നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. ഒരു സ്റ്റേജ് പെർഫോമൻസിനിടെയെടുത്ത ചിത്രമാണിത്.

 

View this post on Instagram

 

A post shared by Cinema Pranthan (@cinemapranthan)

കൗമാരക്കാലത്ത് നിന്നുള്ള ഒരു ചിത്രം അടുത്തിടെ മുകേഷും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. താരത്തിനൊപ്പം സഹോദരി സന്ധ്യയേയും ചിത്രത്തിൽ കാണാം.

കൗമാരകാല ചിത്രം
ഞാനും സഹോദരി സന്ധ്യയും

Posted by Mukesh M on Wednesday, October 21, 2020

നാടകകുടുംബത്തിൽ നിന്നുമാണ് മുകേഷിന്റെ വരവ്. പ്രശസ്ത നാടക നടനും നാടകസം‌വിധായകനുമായ ഒ.മാധവന്റെ മകനായ മുകേഷ് വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്ത് എത്തിച്ചേർന്ന താരമാണ്. മുകേഷിന്റെ അമ്മ വിജയകുമാരിയും നാടക അഭിനേത്രിയായിരുന്നു. കേരളസംസ്ഥാന നാടകനടിക്കുളള അവാർഡും വിജയകുമാരി സ്വന്തമാക്കിയിട്ടുണ്ട്. മുകേഷിന്റെ സഹോദരി സന്ധ്യയും ഭർത്താവ് ഇ എ രാജേന്ദ്രനും നാടകരംഗത്തു തന്നെ പ്രവർത്തിച്ചിരുന്നവരാണ്. രണ്ടുപേരും സിനിമകളിലും സജീവമാണ്.

നാടകം തന്നെയായിരുന്നു മുകേഷിന്റെയും ആദ്യ തട്ടകം. 1982-ൽ പുറത്തിറങ്ങിയ ‘ബലൂൺ’ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മുത്താരംകുന്ന് പിഒ, പൊന്നും കുടത്തിന് പൊട്ട്, അക്കരെ നിന്നൊരു മാരൻ, ബോയിംഗ് ബോയിംഗ്, ഓടരുതമ്മാവാ ആളറിയാം തുടങ്ങി പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ മുകേഷ് വേഷമിട്ടു. എന്നാൽ 1989ൽ റിലീസിനെത്തിയ സിദ്ദിഖ് ലാൽ ചിത്രം ‘റാംജി റാവു സ്പീക്കിംഗ്’ ആണ് മുകേഷിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രം. ഈ ചിത്രത്തോടെ താരമൂല്യമേറെയുള്ള നടനായി മുകേഷ് മാറി. പിന്നീട് അങ്ങോട്ട് മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറിയ മുകേഷിനെയാണ് മലയാളികൾ കണ്ടത്.

Read more: ഫെയ്സ്ബുക്കില്‍ ‘ഉഡായിപ്പ് വാരം’; തട്ടിപ്പുകാരുടെ രാജാവായി മുകേഷ് കഥാപാത്രങ്ങള്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actor producer television presenter politician old photo

Next Story
ചെറിയ കളിയല്ല; കോവിഡ് ടെസ്റ്റ് വീഡിയോ പങ്കു വച്ച് നിത്യ ദാസ്nithya das, നിത്യ ദാസ്, covid test, കോവിഡ് ടെസ്റ്റ്, video, വീഡിയോ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com