/indian-express-malayalam/media/media_files/uploads/2023/06/Poojappura-Ravi.jpg)
പൂജപ്പുര രവി
മറയൂർ: പ്രശസ്ത ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
'വേലുത്തമ്പി ദളവ'യായിരുന്നു ആദ്യചിത്രം. 1976ൽ ഹരിഹരൻ സംവിധാനം ചെയ്ത 'അമ്മിണി അമ്മാവൻ' എന്ന സിനിമയിൽ വേഷമാണ് പൂജപ്പുര രവിയെ ശ്രദ്ധേയനാക്കിയത്. കള്ളൻ കപ്പലിൽതന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി തുടങ്ങിയ സിനിമകളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അഞ്ചു പതിറ്റാണ്ടോളം അഭിനയ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. 2016-ല്‍ പുറത്തിറങ്ങിയ 'ഗപ്പി' എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തിൽ നടി ആയിരുന്നു. മക്കൾ ലക്ഷ്മി, ഹരികുമാർ.
പൂജപ്പുര രവിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചിച്ചു. വലുതും ചെറുതുമായ കഥാപത്രങ്ങളിലൂടെ നിരവധി സിനികളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് ചിരപരിചിതനായ നടനായിരുന്നു പൂജപ്പുര രവി. നാടകങ്ങളിലൂടെ സ്ഫുടം ചെയ്തെടുക്കപ്പെട്ടതായിരുന്നു ആ നടനവൈഭവം. ഹാസ്യവേഷങ്ങളും തന്റേതായി രീതിയിൽ അവതരിപ്പിക്കാനും പ്രേക്ഷക ശ്രദ്ധ നേടാനും അദ്ദേഹത്തിന് സാധിച്ചു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് സതീശൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us