Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

നടൻ പി.സി.ജോർജ് അന്തരിച്ചു

പൊലീസിൽ ജോലി ചെയ്യുന്നതിനിടയിലാണ് പി.സി.ജോർജ് അഭിനയരംഗത്ത് എത്തുന്നത്

p c george, p c george death. p c george actor death

കൊച്ചി: പ്രതിനായക വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ പി.സി.ജോർജ് അന്തരിച്ചു. 74 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച കറുകുറ്റി സെന്റ് ജോസഫ് ബത്‌ലഹേം പള്ളിയിൽ നടക്കും. കൊച്ചുമേരിയാണ് ഭാര്യ. കനകാംബലി, കാഞ്ചന, സാബൻ റിജോ എന്നിവർ മക്കളാണ്.

തൃശൂർ കൊരട്ടി സ്വദേശിയായ ജോർജ് പൊലീസ് സേനയിൽ ജോലി ചെയ്യുന്നതിനിടിയിലാണ് സിനിമയിലെത്തുന്നത്. ‘അംബ, അംബിക, അംബാലിക’ ആയിരുന്നു ആദ്യചിത്രം. കെ.ജി.ജോർജ്, ജോഷി എന്നിവരുടെ ചിത്രങ്ങളിലാണ് പ്രേക്ഷകർ കൂടുതലും പി.സി.ജോർജിനെ കണ്ടത്.

ചാണക്യൻ, അഥർവ്വം, ഇന്നലെ, സംഘം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് ആയിരപ്പറ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ‘സംഘം’ സിനിമയിലെ പ്രായിക്കര അപ്പ ഏറെ ശ്രദ്ധ നേടി കൊടുത്ത കഥാപാത്രമായിരുന്നു. 2006ല്‍ ജോസ് തോമസിന്റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

പൊലീസ് സേനയിലായിരുന്ന പി.സി.ജോർജിന് അധികനാൾ ജോലിയിൽ നിന്ന് വിട്ട് നിൽക്കാൻ കഴിയാത്തതിനാൽ ഇടക്കാലത്ത് അദ്ദേഹം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. സ്പെഷല്‍ ബ്രാഞ്ച് എസ്‌പി ആയാണ് പി.സി.ജോർജ് വിരമിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actor pc george passes away

Next Story
ഹാപ്പി ബിരിയാണി ടു യു എന്ന് ദുൽഖർ; ക്യൂട്ട് ഫാമിലിയെന്ന് കൂട്ടുകാർDulquer Salmaan, eid wishes, Dulquer Salmaan eid wishes, Dulquer Salmaan family, Dulquer Salmaan family latest photos, Dulquer wife, Dulquer Salmaan daughter, ദുൽഖർ സൽമാൻ, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com