മൊയ്തീന്റെ കാഞ്ചനമാലയായി അനശ്വര പ്രണയം അഭ്രപാളിയിലെത്തിച്ച പാർവതി ബോളിവുഡിലേക്ക്. ഇർഫാൻ ഖാൻ നായകനാകുന്ന ഹിന്ദി ചിത്രത്തിൽ പാർവതിയാണ് നായിക. തനുജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല.

രാജസ്ഥാനിലെ ബിക്കനീറിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിൽ ഇർഫാൻ ഖാൻ സജീവമായിക്കഴിഞ്ഞു. ഉടൻ തന്നെ പാർവതിയും ഷൂട്ടിങ്ങിന് എത്തുമെന്ന് അറിയുന്നു. ഒരു റോഡ് യാത്രയിൽ കണ്ടുമുട്ടുന്നവർ പ്രണയത്തിലാകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയവും കോമഡിയുമെല്ലാം ചേർന്നതാണ് പാർവതിയുടെ ആദ്യ ഹിന്ദി ചിത്രം. ബിക്കനീർ, റിഷികേശ്, ഗാംഗ്ടോക്ക് തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരണം നടക്കുക.
parvathy, irrfan khan
ബോളിവുഡിലും തന്റെ അഭിനയപ്രതിഭ തെളിയിക്കാനൊരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ പാർവതി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് പാർവതിയിപ്പോൾ. ഇറാഖിലെ ആഭ്യന്തര പ്രശ്‌നങ്ങൾ മൂലം അവിടെ അകപ്പെട്ടുപോകുന്ന മലയാളി നഴ്‌സുമാരുടെ കഥയാണ് ടേക്ക് ഓഫ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook