scorecardresearch
Latest News

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചുകൊണ്ടായിരുന്നു നെടുമ്പ്രം ഗോപി തന്റെ സിനിമാഭിനയത്തിന് തുടക്കം കുറിച്ചത്

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവല്ലയിൽ ആയിരുന്നു അന്ത്യം. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്നു. ബ്ലെസി- മമ്മൂട്ടി ചിത്രം കാഴ്ചയിലെ മുത്തച്ഛൻ വേഷം ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചുകൊണ്ടാണ് സിനിമാജീവിതം ആരംഭിച്ചത്.

ആനച്ചന്തം, കാളവർക്കി, ശീലാബതി, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actor nedumpram gopi passes away