Latest News

കോഴിക്കോട് ശാരദ ഇനി ഓർമ്മ

കോഴിക്കോട് സ്വദേശിനിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്

Kozhikode Sarada, Kozhikode Sarada death, Kozhikode Sarada news, Kozhikode Sarada photos, കോഴിക്കോട് ശാരദ, Kozhikode Sarada films

ചലച്ചിത്ര- നാടക നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു. കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വദേശിനിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1979-ല്‍ അങ്കക്കുറി എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള അരങ്ങേറ്റം.

അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, കിളിച്ചുണ്ടൻ മാമ്പഴം, കുട്ടിസ്രാങ്ക്, സല്ലാപം, സദയം, കിളിച്ചുണ്ടൻ മാമ്പഴം, കുട്ടിസ്രാങ്ക്, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷൻ തുടങ്ങി എൺപതോളം സിനിമകളിൽ അഭിനയിച്ചു. സല്ലാപത്തിലെ മനോജ്.കെ.ജയന്റെ അമ്മയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും ശാരദ സജീവമായിരുന്നു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനിയാണ് ശാരദ. ഉമദ, സജീവ്, രജിത, ശ്രീജിത്ത് എന്നിവർ മക്കളാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actor kozhikode sarada passed away

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com