/indian-express-malayalam/media/media_files/2026/01/21/actor-kamal-roy-urvashi-brother-died-2026-01-21-14-35-42.jpg)
നടനും നടിമാരായ ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നിവരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.
Also Read: ട്രോളില്ലാത്ത പിറന്നാൾ പോസ്റ്റോ? ബേസിലിന് എന്തുപറ്റി? ഇതല്ലല്ലോ പതിവ്? ആരാധകർ ചോദിക്കുന്നു
ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനായ കമൽ റോയ് സായൂജ്യം, കോളിളക്കം, മഞ്ഞ്, കിങ്ങിണി, കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ് കിങ് മേക്കർ, ലീഡർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
‘യുവജനോത്സവം’ എന്ന സിനിമയിലെ ‘ഇന്നും എന്റെ കണ്ണുനീരിൽ’ എന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്നതും കമൽ ആണ്. ‘കല്യാണസൗഗന്ധികം’ സിനിമയിലെ വില്ലൻ വേഷവും ഏറെ ശ്രദ്ധേയമായിരുന്നു.
കമൽ റോയിന് ആദരാഞ്ജലികൾ അർപ്പിച്ച് കല്യാണസൗഗന്ധികത്തിന്റെ സംവിധായകനായ വിനയൻ കുറിച്ചതിങ്ങനെ:
"നടൻ കമൽ റോയ് അന്തരിച്ചു. ആദരാഞ്ജലികൾ. കല്യാണ സൗഗന്ധികം എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു."
Also Read: പ്രായം 50നോട് അടുക്കുന്നു, ലുക്കിൽ ഇന്നും ചെറുചെറുപ്പം; പൊങ്കൽ ചിത്രങ്ങളുമായി മീന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us