scorecardresearch

അതീവ ഗുരുതരാവസ്ഥയിലാണ്, സഹായിക്കണം; ഹരീഷ് പേങ്ങനായി കൈകോർത്ത് സുഹൃത്തുക്കൾ

ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഹരീഷ് പേങ്ങൻ

Harish pengan, Harish Pengan health, Malayalam Actor
Source/ Facebook

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി അനവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ഹരീഷ് പേങ്ങൻ. കരൾ രോഗത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം. ലിവർ മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് നിർദ്ദേശിച്ചിരിക്കുയാണ് ഡോക്ടമാർ. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ കരൾ ദാനം ചെയ്യാൻ തയാറാണെങ്കിലും സാമ്പത്തികമായി കുടുംബം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇത് വിശദീകരിച്ച് ഹരീഷിന്റെ സുഹൃത്തും നടനുമായ നന്ദൻ ഉണ്ണി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഹരീഷിന്റെ ചികിത്സക്കായി സഹായം അഭ്യർത്ഥിക്കുകയാണ് നന്ദൻ.
“എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ്, കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയിൽ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്… ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണ്. അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവർ ദാനം ചെയ്യാൻ തയ്യാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്. അതീവ ഗുരുതരാവസ്ഥയിൽ നിലവിൽ ന്യുമോണിയ പിടിപ്പെട്ട് ICUൽ ജീവിതത്തോട് മലിട്ട് കഴിയുന്ന ഹരീഷിനെ ഞാനിന്ന് നേരിൽ കണ്ടിരുന്നു. ഡോക്ടർമാരുമായി വിശദമായി സംസാരിക്കുകയുമുണ്ടായി. തുടർന്നുള്ള ഓരോ ദിവസവും ഹരീഷിന് നിർണായകമാണ്…”

“സർജറിക്കും തുടർചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 – 40 ലക്ഷം രൂപ കണ്ടെത്തുവാൻ അവനെ അത്രയും ഇഷ്ടപ്പെടുന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും കൈകോർക്കുകയാണ്. ഈ ജീവൻ രക്ഷാപ്രയത്നത്തിൽ പങ്കാളിയായി സഹായിക്കണം എന്ന് അഭ്യർത്ഥന… “

വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഹരീഷിനു പിന്നീട് ഗുരുതരമായ കരൾ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. സർജറിക്കും തുടർചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 – 40 ലക്ഷം രൂപയോളം ചെലവ് വരുമെന്ന് കുറിപ്പിൽ പറയുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actor harish pengan hospitalised post says fund requires for his treatment