ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന സംവിധായകനാണ് ലാൽ ജോസ്. വിവാഹവാർഷികത്തോട് അനുബന്ധിച്ച് ലാൽ ജോസ് ഷെയർ ചെയ്ത ചിത്രങ്ങളും കുറിപ്പും ശ്രദ്ധ നേടുകയാണ്. ലീനയാണ് ലാൽ ജോസിന്റെ ഭാര്യ. ഇവർക്ക് ഐറീൻ, കാത്തറീൻ എന്നീ രണ്ട് മക്കളുണ്ട്.
“അന്ന് തുടങ്ങിയ അതി സാഹസികമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളർ കോസ്റ്റർ രസത്തോടെ ഞങ്ങൾ റൈഡ് തുടരുന്നു. വിവാഹവാർഷികാശംസകൾ ലീന, എന്നെ സഹിക്കുന്നതിനു നന്ദി,” ലാൽ ജോസ് കുറിച്ചു.
സംവിധായകൻ കമലിന്റെ സഹായിയായാണ് ലാൽ ജോസ് ചലച്ചിത്രലോകത്തെത്തിയത്. 1998ൽ ‘ഒരു മറവത്തൂർ കനവ്’എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, പട്ടാളം, രസികൻ, ചാന്ത്‌പ്പൊട്ട്, മുല്ല, നീലത്താമര, എൽസമ്മ എന്ന ആൺകുട്ടി, സ്പാനിഷ് മസാല, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മിൽ, ഇമ്മാനുവൽ, പുള്ളിപുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ എന്നിങ്ങനെ മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. ‘സോളമന്റെ തേനീച്ചകൾ’ (2022) ആണ് ഒടുവിൽ റിലീസിനെത്തിയ ചിത്രം.
സംവിധാനത്തിനൊപ്പം അഭിനയത്തിലും സജീവമാണ് ലാൽ ജോസ്. അഴകിയ രാവണൻ, ഓം ശാന്തി ഓശാന, റോക്ക് ആൻഡ് റോൾ, ബെസ്റ്റ് ആക്റ്റർ, നടൻ, ഒരു മുത്തശ്ശി കഥ, വരനെ ആവശ്യമുണ്ട്, സോളമന്റെ തേനീച്ചകൾ എന്നീ ചിത്രങ്ങളിലെല്ലാം ലാൽ ജോസ് അഭിനയിച്ചിട്ടുണ്ട്.