/indian-express-malayalam/media/media_files/uploads/2017/09/sreenivasan.jpg)
കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്ന് വിവരം. ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് ശ്രീനിവാസൻ കഴിയുന്നത്. നാളെ രാവിലെ വരെ അദ്ദേഹത്തെ നിരീക്ഷണത്തിൽ നിർത്താനാണ് തീരുമാനം.
മരുന്ന് നൽകിയതിനാൽ അദ്ദേഹം ഇപ്പോഴും മയക്കത്തിലാണ്. ഇന്ന് രാവിലെയാണ് നെഞ്ചുവേദനയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം നാളെ വെന്റിലേറ്ററിൽ നിന്ന് മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതരും കുടുംബങ്ങളും ഉളളത്.
ഇന്ന് രാവിലെ കൊച്ചി ലാൽ മീഡിയയിൽ പുതിയ ചിത്രത്തിന്റെ ഡബ്ബിങ്ങിനെത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തസമ്മർദ്ദം ഉയർന്നതാണ് കാരണം എന്നാണ് വിവരം.
മകൻ ധ്യാൻ ശ്രീനിവാസനാണ് ആശുപത്രിയിൽ ഒപ്പമുളളത്. ചലച്ചിത്ര താരങ്ങളായ നിവിൻ പോളി, അജു വർഗീസ് എന്നിവർ ആശുപത്രിയിലെത്തിയിരുന്നു. ചെന്നൈയിലായിരുന്ന വിനീത് ശ്രീനിവാസൻ വിവരം അറിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹം രാത്രിയോടെ ആശുപത്രിയിലെത്തുമെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us