വില്ലനായി തുടക്കം, ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരൻ; കുട്ടിക്കാലചിത്രവുമായി താരം

താരം തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്

Baburaj, Baburaj childhood photos, Baburaj photos, Vani Viswanath, Vani viswanath Baburaj photos, വാണി വിശ്വനാഥ്, ബാബുരാജ്

വില്ലനായി വെള്ളിത്തിരയിൽ എത്തി പിന്നീട് സ്വഭാവവേഷങ്ങളിലേക്കും ഹാസ്യവേഷങ്ങളിലേക്കും ചുവടുമാറി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നിരവധി താരങ്ങൾ നമുക്കുണ്ട്. ആ ലിസ്റ്റിൽ പെടുത്താവുന്ന ഒരു പേരാണ് മലയാളികൾക്ക് ബാബുരാജ്. തന്റെ പഴയകാല ചിത്രങ്ങൾ ആരാധകരുമായി ഷെയർ ചെയ്യുകയാണ് ബാബുരാജ്.

കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ‘ഭീഷ്മാചാര്യർ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബാബുരാജിന്റെ അഭിനയജീവിതത്തിന്റെ തുടക്കം. ആദ്യചിത്രത്തിൽ തന്നെ വില്ലനായാണ് ബാബുരാജ് എത്തിയത്. ആദ്യകാലചിത്രങ്ങളിൽ ഭൂരിഭാഗവും പ്രതിനായകവേഷമുള്ള കഥാപാത്രങ്ങളാണ് ബാബുരാജിനെ തേടിയെത്തിയത്.

മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നട ഭാഷാചിത്രങ്ങളിലും ഗോഡ് ഫാദറിന്റെ മലയാളം റിമേക്കായ ‘ഹൽചൽ’ എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് അഭിനയിച്ചു.

ബാബുരാജിന് ആദ്യമായി ഒരു കോമഡി പരിവേഷം നൽകിയ ചിത്രം 2011ൽ റിലീസ് ചെയ്ത ആഷിഖ് അബുവിന്റെ ‘സാൾട്ട് ആൻഡ് പെപ്പർ’ ആണ്. തുടർന്ന് ഹാസ്യവേഷങ്ങളിലേക്ക് കൂടുമാറുന്ന ബാബുരാജിനെയാണ് പ്രേക്ഷകർ കണ്ടത്. ഓർഡിനറി, മായാമോഹിനി, ഹണീബി 2 എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഹാസ്യകഥാപാത്രങ്ങളെ ബാബുരാജ് അവതരിപ്പിച്ചു,

ബാബുരാജിലെ നടനിലെ​ അഭിനയമുഹൂർത്തങ്ങൾ പുറത്തെടുത്ത ചിത്രമായിരുന്നു കൂദാശ. ഈ സസ്പെൻസ് ത്രില്ലർ ചിത്രം ബാബുരാജിന് ഏറെ നിരൂപക പ്രശംസ നേടി കൊടുത്ത ഒന്നാണ്. അടുത്തിടെ ദിലീഷ് പോത്തന്റെ ‘ജോജി’ എന്ന ചിത്രത്തിൽ ബാബുരാജ് അവതരിപ്പിച്ച ജോമോൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

2009ൽ സംവിധായകനായും ബാബുരാജ് അരങ്ങേറ്റം കുറിച്ചു. ബ്ലാക്ക് ഡാലിയ ആയിരുന്നു ആദ്യചിത്രം. ‘മനുഷ്യമൃഗം’ ആയിരുന്നു ബാബുരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം. നടിയും ബാബുരാജിന്റെ ഭാര്യയുമായ വാണി വിശ്വനാഥാണ് ഈ ചിത്രത്തിന്റെ നിർമാതാവ്.

Read more: എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ; വാണിയ്‌ക്കൊപ്പം ബാബുരാജ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actor director childhood photo throwback

Next Story
എം കെ ഇല്ലാത്തത് ശരിയായില്ല; ‘നവരസ’ ടീസറിനു കീഴെ മലയാളികളുടെ സങ്കടം പറച്ചിൽNavarasa, Navarasa release date, Navarasa Netflix release date, Manikuttan, Manikuttan Navarasa
The moderation of comments is automated and not cleared manually by malayalam.indianexpress.com