അച്ഛൻ ബാലൻ കെ നായരുടെ വഴിയെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് മേഘനാഥൻ. അമ്പതിലേറെ ചിത്രങ്ങളിൽ ഇതിനകം മേഘനാഥൻ അഭിനയിച്ചുകഴിഞ്ഞു.
1983ൽ റിലീസ് ചെയ്ത ‘അസ്ത്രം’ എന്ന ചിത്രത്തിലൂടെയായിരുന്നു മേഘനാഥന്റെ സിനിമാ അരങ്ങേറ്റം. അസ്ത്രത്തിൽ നിന്നുള്ള രംഗമാണിത്. മകൻ ആദ്യമായി അഭിനയരംഗത്തേക്ക് പ്രവേശിച്ചപ്പോൾ ആ ചിത്രത്തിൽ അച്ഛൻ ബാലൻ കെ നായരും ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു കൗതുകം.

പഞ്ചാഗ്നി, ചെങ്കോൽ, ചമയം, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, ഉത്തമൻ, കവർ സ്റ്റോറി എന്നു തുടങ്ങി 2021ൽ തിയേറ്ററുകളിലെത്തിയ വൺ എന്ന ചിത്രത്തിൽ വരെ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച മേഘനാഥൻ തന്റെ കരിയറിൽ കൂടുതലും അവതരിപ്പിച്ചിരിക്കുന്നത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെയാണ്.
Read more: ഈ ചിത്രത്തിലെ യുവതാരങ്ങളെ മനസ്സിലായോ?