തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര, നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു. തിരുവല്ല സ്വദേശിയായ ഫിലിപ്പിന് 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രൊഫഷണല്‍ നാടക വേദിയികെ മികവുറ്റ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടശേഷമാണ് ഫിലിപ്പ് സിനിമയിലേക്കെത്തിയത്. കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു.
1980ലെ പ്രളയം എന്ന ചിത്രത്തിലൂടെയാണു സിനിമയില്‍ സജീവമാകുന്നത്. കോട്ടയം കുഞ്ഞച്ഛന്‍, വെട്ടം, അര്‍ത്ഥം, പഴശ്ശിരാജ, ടൈം അടക്കം അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കെ ജി ജോര്‍ജ് സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവാണ്. നിരവധി ടെലിവിഷന്‍ സീരിയലുകളിലും ഫിലിപ്പ് ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
സംസ്‌കാര ചടങ്ങ് സമയം വിദേശത്തുള്ള മകള്‍ എത്തിയശേഷം തീരുമാനിക്കും.
Also Read: ചാവുകടലില്‍ പൃഥ്വി, ചിത്രം പകര്‍ത്തി സുപ്രിയ; അവധിക്കാലമാഘോഷിച്ച് ഇരുവരും