scorecardresearch

ഈ ക്ലാസ്സ് ഫൊട്ടൊയിലുള്ള സൂപ്പർ സ്റ്റാർ ആരെന്ന് മനസ്സിലായോ?

മലയാളികളുടെ പ്രിയ താരത്തിന്റെ ക്ലാസ്സ് ഫൊട്ടൊയാണിത്

Mammootty, Actor

മലയാളത്തിന്റെ സ്വന്തം നടൻ മമ്മൂട്ടിയുടെ കോളേജ് ക്ലാസ്സ് ഫൊട്ടൊയാണിത്. താരം എൽ എൽ ബിക്ക് പഠിക്കുമ്പോഴുള്ള ചിത്രമാണ്. മെഗാസ്റ്റാർ മമ്മൂട്ടി ഒരു നടനായിരുന്നില്ലെങ്കിൽ അദ്ദേഹമിന്ന് ഒരു വക്കീലാകുമായിരുന്നു. എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബി നേടിയ ശേഷം രണ്ടു വർഷത്തോളം മമ്മൂട്ടി വക്കീൽ വേഷമണിഞ്ഞു.1973-76 കാലഘട്ടത്തിലാണ് മമ്മൂട്ടി ലോ കോളേജിൽ പഠിച്ചത്.പിന്നീടാണ് ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി സിനിമാലോകത്തെത്തുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. മമ്മൂട്ടി തന്റെ കോളേജുമായി ബന്ധപ്പെട്ട ഒരു വീഡിയോ നേരത്തെ പങ്കുവച്ചിരുന്നു.

ലോ കോളേജിൽ താൻ പഠിച്ചിരുന്ന ക്ലാസ്സ് മുറിയിൽ നിന്നായിരുന്നു വീഡിയോ ചിത്രീകരിച്ചത്. “ഇതായിരുന്നു എന്റെ ഫൈനൽ ഇയർ ക്ലാസ്സ് റൂം. ഞങ്ങൾ ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത് ഇവിടെയായിരുന്നു. ഒരുകാലത്ത് ഇത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹോളായിരുന്നു” മമ്മൂട്ടി വീഡിയോയിൽ പറയുന്നു. ക്ലാസ് റൂമിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. ‘അൽമ മേറ്റർ’ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്.

എന്താണ് മമ്മൂട്ടി ഇത്തരത്തിലൊരു വീഡിയോ പങ്കുവച്ചതെന്ന സംശയം ആരാധകർക്കിടയിലും ഉയർന്നിരുന്നു. ‘ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ’ തുടങ്ങിയ സിനിമ ഡയലോഗുകളും അതിൽ ഉൾപ്പെടുന്നു. നന്ദഗോപൻ മാരാർ പോലുള്ള വക്കീൽ കഥാപാത്രങ്ങളെയും കമന്റ് ബോക്സിൽ ആരാധകർ ഓർത്തെടുക്കുന്നു.

ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിലൊരുങ്ങിയ ‘ക്രിസ്റ്റഫർ’ ആണ് മമ്മൂട്ടിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ജിയോ ബേബിയുടെ ‘കാതൽ ദി കോർ’ ആണ് അടുത്ത മമ്മൂട്ടി ചിത്രം. ജ്യോതികയാണ് ചിത്രത്തിലെ നായിക.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam actor college life class photo viral throwback