അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമുളള ഒരു കുട്ടിക്കാലചിത്രം ഇന്‍സ്ററഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടനായ ഉണ്ണി മുകുന്ദന്. തങ്ങള്‍ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി ഇഷ്ടങ്ങളും ആഗ്രഹങ്ങളും ത്യജിച്ച എല്ലാവര്‍ക്കുമായ് ഈ ദിനം സമര്‍പ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് അമ്മക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്തത്. അമ്മയുടെ അതേ മുഖഛായയാണ് ഉണ്ണിയ്ക്കുമെന്നാണ് ചിത്രം കണ്ട ആരാധകര്‍ പറയുന്നത്.
കുട്ടിക്കാലം ഇന്ത്യയിലെ പല ഭാഗങ്ങളിലായ് ചിലവഴിച്ച ഉണ്ണി, അമ്മ ആ സമയത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും കുറിക്കുന്നു. അധ്യാപികയായിരുന്ന അമ്മ തങ്ങള്‍ക്കുവേണ്ടി ജോലി ഉപേക്ഷിച്ചു. ‘മുപ്പതുകളിലുളള ഒരു സ്ത്രീയെ മറ്റൊരു ദേശത്തെക്ക് പറിച്ചു നടുക പ്രയാസകരമാണ്. എന്നാല്‍ അമ്മ ഇതെല്ലാം തന്മയത്വത്തോടെ നേരിട്ടു,’ ഇങ്ങനെ നീളുന്നു ഉണ്ണിയുടെ വാക്കുകള്‍. അമ്മയ്ക്ക് ഉണ്ണിയുടെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പോസ്റ്റിലൂടെ വ്യക്തമാണ്.
സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായ് നല്ല ബന്ധം നിലനിര്‍ത്തുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഉണ്ണി മുകുന്ദൻ. ഇടയ്ക്ക് ആരാധകരുടെ കമന്റുകൾക്ക് താരം രസകരമായ മറുപടികൾ കൊടുക്കാറുണ്ട്.
അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷമാണ് ഉണ്ണിയുടെ പുതിയ ചിത്രം. ഈദ് ദിനത്തില്‍ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഉണ്ണി മുകുന്ദന് പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.