ജൂൺ, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവനടനാണ് സർജാനോ ഖാലിദ്. സർജാനോയുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. പിതാവിനൊപ്പമുള്ള കുട്ടിക്കാലചിത്രമാണ് സർജാനോ പങ്കുവച്ചിരിക്കുന്നത്.
നോൺസെൻസിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സർജാനോയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ജൂണിലെ കാമുകവേഷം സർജാനോയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തു. ആദ്യരാത്രി, ബിഗ് ബ്രദർ, എന്നിവർ എന്നിവയാണ് സർജാനോയുടെ മറ്റു ശ്രദ്ധേയ ചിത്രങ്ങൾ.
96 ഫെയിം ഗൗരിയ്ക്ക് ഒപ്പം അഭിനയിച്ച ഹായ് ഹലോ കാതൽ എന്ന ഹ്രസ്വചിത്രവും ഏറെ വൈറലായിരുന്നു.
കോബ്ര എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ് സർജാനോ.