അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ സുരേഷ് ഗോപി നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ്. ബുദ്ധിമുട്ടുന്നവർക്കു സഹായമെത്തിക്കാനും ദുരിതത്തിൽ പെട്ടുപോവുന്നവരുടെ കണ്ണീരൊപ്പാനുമൊക്കെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ മുന്നിട്ടിറങ്ങുന്ന സുരേഷ് ഗോപിയെ കുറിച്ച് ഏറെ പേർക്ക് അവരുടെ അനുഭവങ്ങൾ പറയാനുണ്ടാവും.
അച്ഛന്റെ പാത തന്നെയാണ് മകൻ ഗോകുലും പിന്തുടർന്നിരിക്കുന്നത്. ഏതാനും ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും അഭിനയത്തിലുള്ള തന്റെ പ്രതിഭ തെളിയിക്കാൻ സാധിച്ച നടനാണ് ഗോകുൽ.
View this post on Instagram
Read more: ഇകഴ്ത്തലുകളിൽ തളരാത്ത നിങ്ങൾ അഭിമാനമാണ് അച്ഛാ; സുരേഷ് ഗോപിയെ കുറിച്ച് മകൻ ഗോകുൽ
ഫ്രൈഡെ ഫിലിംസ് ഒരുക്കിയ മുദ്ദുഗൗ (2016) എന്ന ചിത്രത്തിലൂടെയായിരുന്നു ഗോകുലിന്റെ അരങ്ങേറ്റം. മാസ്റ്റർപീസ്, ഇര, ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഇളയരാജ, സൂത്രക്കാരൻ, ഉൾട്ട എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിൽ ഗോകുൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. സായാഹ്ന വാർത്തകൾ ആണ് ഗോകുലിന്റേതായി റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം.
നടപ്പിലും സംസാരത്തിലും രൂപഭാവത്തിലുമൊക്കെ പലപ്പോഴും സുരേഷ് ഗോപിയെ ഓർമ്മപ്പെടുത്തുന്നുണ്ട് ഗോകുലും. അച്ഛനും മകനും എന്നാണ് ഒന്നിച്ച് സ്ക്രീനിലെത്തുക എന്നു കാണാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ് ഇപ്പോൾ. ജോഷി ചിത്രം ‘പാപ്പനി’ലൂടെ അച്ഛനൊപ്പം ഗോകുലും സ്ക്രീൻ പങ്കിടുകയാണ്.
Read more: ഇതാണ് എബ്രഹാം മാത്യു മാത്തൻ; തന്റെ പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി സുരേഷ് ഗോപി
സൂപ്പർ ഹിറ്റ് ചിത്രമായ ‘ലേല’ത്തിന്റെ രണ്ടാം ഭാഗത്തിലും സുരേഷ് ഗോപിക്കൊപ്പം ഗോകുൽ അഭിനയിക്കുന്നുവെന്ന വാർത്തകളുണ്ട്. സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ലേലം’. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് നിതിന്‍ രഞ്ജി പണിക്കറാണ്. രഞ്ജി പണിക്കര്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് ജോഷിയായിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി ആയി സുരേഷ് ഗോപി എത്തുമ്പോൾ ചാക്കോച്ചിയുടെ മകൻ ‘കൊച്ചു ചാക്കോച്ചി’ ആയിട്ടാണ് ഗോകുല്‍ സുരേഷ് എത്തുക. ‘ഗോകുലിന്റെ ചെറുപ്പം തൊട്ടേയുളള ആഗ്രഹമായിരുന്നു അത്. കുട്ടി ആയിരുന്നപ്പോള്‍ അവന്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു. ഇപ്പോള്‍ സിനിമയില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു,’ എന്നാണ് സുരേഷ് ഗോപി ഇതിനെ കുറിച്ച് പ്രതികരിച്ചത്.
Read more: ഓർമയുണ്ടോ ഈ മുഖം? മാസ് ഡയലോഗ് ആവർത്തിച്ച് സുരേഷ് ഗോപി
നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം രാഷ്ട്രീയ ജീവിതത്തിന് ഒരു ഇടവേള നൽകി അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് സുരേഷ് ഗോപി. തമിഴരശൻ, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി തന്റെ തിരിച്ചുവരവ് നടത്തിയത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ ഗംഭീരപ്രകടനമാണ് സുരേഷ് ഗോപി കാഴ്ച വച്ചത്.
Read more: അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം; സുരേഷ് ഗോപിയോട് മകൻ ഗോകുൽ