മലയാള സിനിമയിലെ യുവ നടന്മാരിൽ ആരാധകർ ഏറെയുളള താരം. ഒരൊറ്റ ചിത്രം കൊണ്ട് തന്നെ സിനിമാ മേഖലയിൽ തൻേറതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ ആൻറണി വർഗീസ് പെപ്പേയുടെ കുട്ടികാല ചിത്രങ്ങളാണിത്.ശിശുദിന ആശംസകളറിയിച്ചു കൊണ്ട് പെപ്പേ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പെപ്പേ ചിത്രത്തിനു നൽകിയിരിക്കുന്ന അടിക്കുറിപ്പിലും ആ കുറുമ്പ് കാണാനുണ്ട്.
“ഒരു അലമാര മുഴുവൻ തപ്പി അലങ്കോലമാക്കി അമ്മയുടെ ആൽബത്തിൽ നിന്നും അടിച്ചു മാറ്റിയ ഫോട്ടോസ് ഇനി അതെങ്ങനെ നേരെ ആക്കും എന്ന് ആലോചിച്ചു ഇരുന്നുകൊണ്ട് പോസ്റ്റ് ഇടുന്ന ഞാനും” എന്നാണ് പെപ്പേയുടെ അടിക്കുറിപ്പ്. ചിത്രത്തിനു താഴെ അനവധി ആരാധക കമൻറുകളുണ്ട്.’ക്ലാസ്സിലെ ഏറ്റവും നല്ല ഇടിക്കാരൻ’, ‘ഒരു മാറ്റവും ഇല്ലല്ലോ’ അങ്ങനെ നീളുന്നു കമൻറുകൾ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘അങ്കമാലി ഡയറീസ്’ ലൂടെയാണ് ആൻറണി സിനിമയിലെത്തുന്നത്.പിന്നീട് ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘ജെല്ലിക്കെട്ട്’, ‘അജഗജാന്തരം’, ‘സൂപ്പർ ശരണ്യ’, ‘ഇന്നലെ വരെ’ എന്നീ ചിത്രങ്ങളിൽ ആൻറണി അഭിനയിച്ചു.
അങ്കമാലി സ്വദേശിയായ ആൻറണി എറണാക്കുളം മഹാരാജാസ് കോളേജിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. 2021 ആഗസ്റ്റ് 7 നു ആൻറണി തൻെറ ദീർഘ കാല പ്രണയിനിയായ അനീഷ പൗലോസിനെ വിവാഹം ചെയ്തു.’ആനപറമ്പിലെ വേൾഡ് കപ്പ്’, ‘ആരവം’, ‘പൂവാൻ’, ‘ഓ മേരി ലൈല’ തുടങ്ങിയവയാണ് ആൻറണിയുടെ പുതിയ ചിത്രങ്ങൾ.