Latest News

കുട്ടിക്കാലചിത്രവുമായി താരം; എവിടെയോ ഒരു ബാബു നമ്പൂതിരി ലുക്കെന്ന് ആരാധകർ

അടുത്തിടെ ബോളിവുഡിലും ഈ നടൻ അരങ്ങേറ്റം കുറിച്ചിരുന്നു

Alexander Prasanth childhood, Alexander Prasanth childhood photo, actor Alexander Prasanth

മിനിസ്ക്രീനിൽ നിന്നും സിനിമയിലേക്ക് എത്തിയ നടനാണ് അലക്സാണ്ടർ പ്രശാന്ത്. 2002ൽ ഏഷ്യാനെറ്റിൽ ക്രേസി റെക്കോർഡ്സ്, വാൽക്കണ്ണാടി എന്നീ പരിപാടികളുടെ അവതാരകനായി എത്തിയ പ്രശാന്ത്, കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് പ്രശാന്ത്. ആരെന്നു മനസ്സിലായോ? എന്ന ക്യാപ്ഷനോടെയാണ് പ്രശാന്ത് ചിത്രം പങ്കുവച്ചിരിക്കുന്നത്. ബാബു നമ്പൂതിരിയുടെ മുഖഭാവവുമായുള്ള സാമ്യമാണ് ഒരു ആരാധകൻ ചൂണ്ടികാണിക്കുന്നത്.

19 വർഷമായി മലയാളസിനിമയ്ക്ക് ഒപ്പമുള്ള പ്രശാന്തിന്റെ യാത്ര തുടങ്ങിയിട്ട്. ഇക്കാലത്തിനിടയ്ക്ക് നിരവധി ചിത്രങ്ങൾ… അച്ഛനുറങ്ങാത്ത വീട്, പോത്തൻവാവ, കോളേജ് കുമാരൻ, മുല്ല, ബെസ്റ്റ് ആക്ടർ, സ്വപ്നസഞ്ചാരി, ഓർഡിനറി, ആക്ഷൻ ഹീറോ ബിജു, പുത്തൻപണം എന്നിവ അവയിൽ ചിലതുമാത്രം.

‘ജോണി ജോസി യെസ് അപ്പാ’ ചിത്രത്തിലെ പള്ളീലച്ചൻ കഥാപാത്രവും ‘മധുരരാജ’യിൽ സണ്ണി ലിയോണിനൊപ്പം നൃത്തരംഗത്തിൽ തകർത്ത എം എൽ എ ക്ലീറ്റസ് എന്ന കഥാപാത്രവുമൊക്കെ അടുത്തകാലത്ത് പ്രശാന്തിന് ഏറെ അഭിനന്ദനങ്ങൾ നേടി കൊടുത്തിരുന്നു.

രാജ്‌കുമാർ ഗുപ്തയുടെ ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന സിനിമയിലൂടെ പ്രശാന്ത് ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. റേസ് എന്ന സിനിമയുടെ ക്രിയേറ്റീവ് സംവിധായകനായും പ്രശാന്ത് പ്രവർത്തിച്ചിരുന്നു. വേലക്കാരി ആയിരുന്നാലും എൻ മോഹവല്ലി എന്ന സിനിമയുടെ സംഭാഷണം എഴുതിയതും പ്രശാന്ത് ആയിരുന്നു.

അടുത്തിടെ തിയേറ്ററുകളിൽ എത്തിയ വൺ, അനുഗ്രഹീതൻ ആന്റണി, ഓപ്പറേഷൻ ജാവ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് പ്രശാന്ത് കാഴ്ച വച്ചത്.

Read more: ഫിൽറ്റേർഡ് മെസേജിൽ നിന്നും ബോളിവുഡിലെത്തിയ കഥ പറഞ്ഞ് അലക്സാണ്ടർ പ്രശാന്ത്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actor childhood photo 19 years in malayalam cinema

Next Story
നൃത്തം, കവിത, കുക്കറി; വീട്ടിലെ പുസ്തകങ്ങൾ പരിചയപ്പെടുത്തി ശോഭനShobhana,Shobhana video, Shobhana book collection, Shobhana dance video, Shobana daughter, Shobhana Narayani, Shobhana photos, Shobana latest photos, Shobana dance photos, Shobana photoshoot, ശോഭന, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express