സിനിമാതാരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ പലപ്പോഴും ആരാധകരുടെ ശ്രദ്ധ കവരാറുണ്ട്. സഹോദരങ്ങളായ രണ്ടു നടന്മാരുടെ കുട്ടിക്കാലചിത്രമാണ് ഇത്.
മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ, പ്രകടനത്തിലൂടെ പലപ്പോഴും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന അഭിനേതാവാണ് ഷൈൻ ടോം ചാക്കോയും സഹോദരൻ ജോ ജോൺ ചാക്കോയുമാണ് ഈ കുടുംബചിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന കുട്ടിത്താരങ്ങൾ. ഷൈനിനും ജോയ്ക്കുമൊപ്പം അച്ഛനമ്മമാരെയും സഹോദരി റിയയേയും ചിത്രങ്ങളിൽ കാണാം.
നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാളസിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് ഷൈൻ ടോം ഇന്ന്. പത്തുവർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത ഷൈൻ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് അന്നയും റസൂലും, ഇതിഹാസ, കമ്മട്ടിപ്പാടം, ആൻ മരിയ കലിപ്പിലാണ്, ഗോദ്ധ, ഇഷ്ക്, ഉണ്ട, ലവ്, കുരുതി, കുറുപ്പ്, വെയിൽ, ഭീഷ്മപർവ്വം, പട, കൊച്ചാൽ, തല്ലുമാല, കുടുക്ക് തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബീസ്റ്റ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.
മാച്ച് ബോക്സ് എന്ന ചിത്രത്തിലൂടെയായിരുന്നു ഷൈനിന്റെ സഹോദരനായ ജോയുടെ സിനിമ അരങ്ങേറ്റം. ചിരി എന്ന ചിത്രത്തിലും ജോ അഭിനയിച്ചിരുന്നു.